ട്വന്റി-20 ലോകകപ്പ്: ശ്രീലങ്കയെ കെട്ടുകെട്ടിച്ച് നമീബിയ, അട്ടിമറി ജയം

(www.kl14onlinenews.com)
(16-Oct-2022)

ട്വന്റി-20 ലോകകപ്പ്: ശ്രീലങ്കയെ കെട്ടുകെട്ടിച്ച് നമീബിയ, അട്ടിമറി ജയം
മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ നമീബിയക്ക് അട്ടിമറി ജയം. ഏഷ്യ കപ്പ് ജേതാക്കളും മുന്‍ ചാമ്പ്യന്മാരുമായി ശ്രീലങ്കയെ 55 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 108 ല്‍ അവസാനിച്ചു.

 നമീബിയ മുന്നോട്ടുവെച്ച 164 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 19 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി. തുടക്കം മുതല്‍ മത്സരത്തിന്റെ നിയന്ത്രണം കയ്യിലാക്കിയാണ് നമീബിയന്‍ ബൗളര്‍മാര്‍ 55 റണ്‍സിന്റെ ആധികാരിക ജയം പിടിച്ചെടുത്തത്.

ഓപ്പണര്‍മാരായ പാതും നിസങ്ക(9), കുശാല്‍ മെന്‍ഡിസ്(6), ധനുഷ്ക ഗുണതിലക(0) എന്നിവര്‍ പവര്‍പ്ലേക്കുള്ളില്‍ മടങ്ങി. പവര്‍ പ്ലേക്ക് പിന്നാലെ ധനഞ്ജയ ഡിസില്‍വ(12)യും വീണതോടെ ലങ്ക അപകടം മണത്തു. എന്നാല്‍ ഭാനുക രജപ്കസെയും(20), ക്യാപ്റ്റന്‍ ദസുന്‍ ഷനകയും(29) ചേര്‍ന്ന് ലങ്കയെ 50 കടത്തി.

Post a Comment

Previous Post Next Post