വിദ്യാർത്ഥികളുടെ തുടർച്ചയായുള്ള കൂട്ടത്തല്ല്; അധികൃതർ ജാഗ്രത പുലർത്തണം- പിഡിപി

(www.kl14onlinenews.com)
(16-Oct-2022)

വിദ്യാർത്ഥികളുടെ തുടർച്ചയായുള്ള കൂട്ടത്തല്ല്; അധികൃതർ ജാഗ്രത പുലർത്തണം- പിഡിപി
കുമ്പള :കഴിഞ്ഞ കുറെ മാസങ്ങളായി കുമ്പള ജിവിഎച്ച്എസ്എസ് കലാലയത്തിലെ വിദ്യാർഥികൾ തമ്മിൽ പരസ്യമായി നടത്തുന്ന കൂട്ടത്തല്ല് അധികൃതരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും കൺമുമ്പിൽ തുടർന്നുകൊണ്ടിരിക്കുന്നത് വളരെയധികം ആശങ്കാജനകവും നിയമവ്യവസ്ഥയുടെ അതീവഗുരുതരമായ പിഴവുമാണെന്ന് പിഡിപി മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു പാർട്ടി മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം വിദ്യാർത്ഥി കളുടെ ഈ അധഃപഥനത്തിൽ ആശങ്ക രേഖപ്പെടുത്തി

പിഡിപി ഭാരവാഹികളും പിഡിപിയുടെ വിദ്യാർത്ഥി സംഘടനയായ ഐ എസ് എഫ് ഭാരവാഹികളും കുമ്പള വിദ്യാലയങ്ങളിലും കുമ്പളയിലെ പോലീസ് സ്റ്റേഷനിലും സന്ദർശനം നടത്തി അധികൃതരോട് ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തു
കുമ്പളയിലെ പല കെട്ടിടങ്ങൾക്കിടയിലുള്ള കേന്ദ്രങ്ങൾ,സർക്കാർ സ്ഥാപനങ്ങളുടെ ഉപയോഗശൂന്യമായിരിക്കുന്ന കേന്ദ്രങ്ങളിലടക്കം ലഹരി മാഫിയകൾ അഴിഞ്ഞാടുന്ന സാഹചര്യം നിലവിലുണ്ട് സംസ്ഥാനത്തുടനീളം എന്ന പോലെ വിദ്യാർഥികൾക്കിടയിലുള്ള ലഹരി ബന്ധങ്ങൾക്കെതിരെ രക്ഷിതാക്കളും നാട്ടുകാരും ശക്തമായ ക്യാംപയിൻ നടത്തണമെന്നും ലഹരി മുക്തകാസറഗോഡ് എന്ന ക്യാമ്പയിൻ പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തിവരികയാണെന്നും പിഡിപി നേതാക്കൾ പറഞ്ഞു
മണ്ഡലം പഞ്ചായത്ത്‌ ഭാരവാഹികളായ ഇബ്രാഹിം തോക്ക് മൂസ അടുക്കം മുഹമ്മദ് ഗുഡ്ഡ് എം എ കളത്തൂർ ഫാറൂഖ് ചാറോളി അഷ്റഫ് ബദ്രിയ നഗർ ബഷീർക്കജാലം റസാക്ക് മുളിയട്കം പി സി എഫ് നേതാവ് അഷ്‌റഫ്‌ ആരിക്കടി ഹനീഫ ആരിക്കാടി അബ്ദുൽ സലാം ഉദ്യവർ. മുനീർ പോസോട്ട് സാദിക്ക് മുളിയട്കം. അലി കൊടിയമ്മേ തുടങ്ങിയവർ സംബന്ധിച്ചു.. മണ്ഡലം സെക്രട്ടറി അബ്ദുൽ രഹിമാൻ ബെകൂർ സ്വാഗത്താവും അഫ്സർ മല്ലങ്കയി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post