ഐഎൻഎൽ ചെങ്കള പഞ്ചായത്ത് പ്രതിനിധി സമ്മേളനവും പാണലം ഇബ്രാഹിം ഹാജി സ്മാരക അവാർഡ് വിതരണവും ഒക്ടോബർ 27 ന്, മന്ത്രി അഹമദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും

(www.kl14onlinenews.com)
(25-Oct-2022)

ഐഎൻഎൽ ചെങ്കള പഞ്ചായത്ത് പ്രതിനിധി സമ്മേളനവും പാണലം ഇബ്രാഹിം ഹാജി സ്മാരക അവാർഡ് വിതരണവും
ഒക്ടോബർ 27 ന്,
മന്ത്രി അഹമദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും
ചെങ്കള:
ഡിസംബർ 28, 29, 30 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന ഐ. എൻ എൽ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിനിധി സമ്മേളനവുംമർഹും പാണലം ഇബ്രാഹിം ഹാജി സ്മാരക അവാർഡ് വിതരണവും ഒക്ടോബർ 27 ന് വ്യാഴായിച്ച വൈകുന്നേരം മൂന്ന്മണിക്ക് ചെങ്കള സന്തോഷ് നഗരിൽ മർഹും മുബാറക് അബ്ബാസ് ഹാജി നഗരിൽ നടക്കും
മികച്ച കാരുണ്യ പ്രവർത്ത നത്തിനും സമൂഹ്യ പ്രവർത്തനത്തിനുമുള്ള അവാർഡ് മുഹമ്മദ് മുബാറക് ഹാജിക്കും പി.ബി അഹമദിനും നൽകി ആദരിക്കും
ഐ.എൻ എൽ സംസ്ഥാന പ്രസിഡണ്ട് മന്ത്രി അഹമദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും സംസ്ഥാന ജില്ലാ മൺഡലം നേതാക്കൾ സംബന്ധിക്കുമെന്ന് ഐ.എൻ എൽ ചെങ്കള പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post