അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അടുത്ത സമ്മാനം 25 മില്യണ്‍ ദിർഹം, (അതായത് 55 കോടി ഇന്ത്യന്‍ രൂപ) എല്ലാ ആഴ്ചയും ഒരു കിലോ വീതം സ്വര്‍ണം സമ്മാനം

(www.kl14onlinenews.com)
(04-Oct-2022)

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അടുത്ത സമ്മാനം 25 മില്യണ്‍ ദിർഹം, (അതായത് 55 കോടി ഇന്ത്യന്‍ രൂപ) എല്ലാ ആഴ്ചയും ഒരു കിലോ വീതം സ്വര്‍ണം സമ്മാനം
അബുദാബി: ഉപഭോക്താക്കളെ തങ്ങളുടെ ജീവിത സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിലേക്ക് കൂടുതല്‍ കൂടുതല്‍ അടുപ്പിക്കുകയാണ് ബിഗ് ടിക്കറ്റ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കി മാറ്റിയ അബുദാബി ബിഗ് ടിക്കറ്റ് തങ്ങളുടെ പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. 2.5 കോടി ദിര്‍ഹമാണ് (55 കോടിയിധികം ഇന്ത്യന്‍ രൂപ) അടുത്ത നറുക്കെടുപ്പിലെ സമ്മാനം.

വരുന്ന നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്. ഒപ്പം ഓരോ ആഴ്ചയും ക്യാഷ് ടിക്കറ്റുകള്‍ വാങ്ങുന്നവരെ ഉള്‍പ്പെടുത്തി നാല് ഇലക്ട്രോണിക് നറുക്കെടുപ്പുകളും വരുന്ന ഒരു മാസത്തിനിടെ നടക്കും. ഈ പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയികളാവുന്ന നാല് ഭാഗ്യവാന്മാര്‍ക്ക് ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാം. ഇതാദ്യമായാണ് പ്രതിവാര നറുക്കെടുപ്പിലെ വിജയികള്‍ക്ക് ഇത്തരമൊരു സമ്മാനം ബിഗ് ടിക്കറ്റ് പ്രഖ്യാപിക്കുന്നത്.

നവംബര്‍ മൂന്നിന് നടക്കാനാരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ 14 പേര്‍ക്ക് ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ ലഭിക്കും. 2.5 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുറമെ 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കും. ഇതിനെല്ലാം പുറമെ കൂടുതല്‍ പേര്‍ക്ക് വിജയിക്കാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി 10 ഭാഗ്യവാന്മാര്‍ക്ക് 20,000 ദിര്‍ഹം വീതം സമ്മാനിക്കും.

നവംബര്‍ മൂന്നിന് യുഎഇ സമയം വൈകുന്നേരം 7.30ന് നടക്കാനിരിക്കുന്ന നറുക്കെടുപ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബിഗ് ടിക്കറ്റ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ വഴിയും https://www.facebook.com/bigticketae എന്ന ഔദ്യോഗിക ഫേസ്‍ബുക്ക് പേജ് വഴിയുമാണ് തത്സമയ നറുക്കെടുപ്പ് കാണാന്‍ അവസരമുള്ളത്.

ഉറപ്പുള്ള ക്യാഷ്, സ്വര്‍ണ സമ്മാനങ്ങള്‍ക്ക് പുറമെ ഡ്രീം കാര്‍ സീരിസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന് ആഡംബര വാഹനമായ ബി.എം.ഡബ്ല്യൂ 420ഐ ആയിരിക്കും ലഭിക്കുക. 150 ദിര്‍ഹമാണ് ഡ്രീം കാര്‍ സീരിസ് ടിക്കറ്റിന്റെ വില. ക്യാഷ് പ്രൈസ് ടിക്കറ്റ് പോലെത്തന്നെ ഡ്രീം കാര്‍ ടിക്കറ്റും രണ്ടെണ്ണം ഒരുമിച്ച് എടുക്കുന്നവര്‍ക്ക് മറ്റൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും.

ബിഗ് ടിക്കറ്റ് വെബ്‍സൈറ്റിലൂടെ ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴി നേരിട്ടും ടിക്കറ്റുകള്‍ വാങ്ങാം. വരാനിരിക്കുന്ന നറുക്കെടുപ്പുകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും മറ്റ് അറിയിപ്പുകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കാം. വലിയ വിജയമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.

ഓരോ ആഴ്ചയും ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സമ്മാനമായി നല്‍കു ന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ...

പ്രൊമോഷന്‍ 1: ഒക്ടോബര്‍ 1 - 9, നറുക്കെടുപ്പ് തീയതി -  ഒക്ടോബര്‍ 10  (തിങ്കളാഴ്ച)
പ്രൊമോഷന്‍ 2: ഒക്ടോബര്‍ 10 - 16, നറുക്കെടുപ്പ് തീയതി -  ഒക്ടോബര്‍ 17  (തിങ്കളാഴ്ച)
പ്രൊമോഷന്‍ 3: ഒക്ടോബര്‍ 17 - 23, നറുക്കെടുപ്പ് തീയതി -  ഒക്ടോബര്‍ 24  (തിങ്കളാഴ്ച)
പ്രൊമോഷന്‍ 4: ഒക്ടോബര്‍ 24 - 31, നറുക്കെടുപ്പ് തീയതി -  നവംബര്‍ 1  (ചൊവ്വാഴ്‍ച)
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

Post a Comment

Previous Post Next Post