സീ വേവ് ബ്രെകർസ് ചേരങ്കൈ വരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി

(www.kl14onlinenews.com)
(28-Oct-2022)

സീ വേവ് ബ്രെകർസ് ചേരങ്കൈ വരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി
ചേരങ്കൈ : പ്രമുഖ വ്യവസാഹി യു കെ യുസുഫ് നിർമ്മിക്കുന്ന സീ വേവ് ബ്രെകർസ് ചേരങ്കൈ വരെ നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി നെല്ലിക്കുന്ന് കടപ്പുറത്ത് നടന്ന സീ വേവ് ബ്രെകർസ് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രിയോടാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത് കാലവർഷം കനത്താൽ കടലാക്രമണവും പ്രകൃതി ദുരന്തവും മൂലം വളരെ പ്രയാസമാനുഭവിക്കുന്നപ്രദേശമാണ് ചേരങ്കൈ ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്നയിടം ഈ ദുരവസ്ഥയിൽ നിന്ന് ശാശ്വതമായ പരിഹാരം ഉണ്ടാക്കി സ്വസ്ഥമായി താമസിക്കാൻ വേണ്ട മുൻകരുതലോ സുരക്ഷ ഭിത്തിയോയില്ല സീ വേവ് ബ്രെക്കർ ഏറെ ഉപകാരവും കടലക്രമണം തടയാൻ പ്രാപ്തിയുള്ളതുമാണെന്ന് തെളിഞ്ഞു ശക്തമായ തിരമാലയെ തടഞ്ഞു നിർത്താൻ സീ വേവ് ബ്രെക്കറിന് സാദിക്കും ആയതിനാൽ നിലവിലെ പ്രസ്തുത സ്ഥലത്ത് നിന്ന് ചേരങ്കൈ അവസാനം വരെ സീ വേവ് ബ്രെക്കർ അനുവദിക്കാൻ സർക്കാരിൽ നിന്ന് വേണ്ട ഇടപെടലുകൾ ഉണ്ടാവണമെന്ന് കേരള കോൺഗ്രസ്‌ എം മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ്‌ സിദ്ദിഖ് ചേരങ്കൈ നിവേദനത്തിൽ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post