ഇന്ത്യൻ വ്യോമസേനയെ കൂടുതൽ കരുത്തുറ്റതാക്കാൻ ബ്രഹ്‌മോസ് മിസൈൽ 2025 ഓടെ എത്തും

(www.kl14onlinenews.com)
(21-Oct-2022)

ഇന്ത്യൻ വ്യോമസേനയെ കൂടുതൽ കരുത്തുറ്റതാക്കാൻ ബ്രഹ്‌മോസ് മിസൈൽ 2025 ഓടെ എത്തും
ഡൽഹി: ഇന്ത്യന്‍ വ്യോമസേനയുടെ നെക്സ്റ്റ് ജനറേഷന്‍ മിസൈലായ ബ്രഹ്‌മോസ് 2025-ഓടെ സജ്ജമാകുമെന്ന് റിപ്പോർട്ട്. ഉത്തര്‍പ്രദേശ് പ്രതിരോധ ഇടനാഴിയുടെ ലഖ്നൗ നോഡിൽ മിസൈല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം മിസൈൽ രൂപകൽപ്പനയും വികസന ഘട്ടത്തിലാണ്. 300 കിലോ മീറ്റർ അടിസ്ഥാന ദൂരപരിധിയായാണ് ബ്ര‌ഹ്മോസ് മിസൈലുകൾ നിർമിക്കാൻ ശ്രമിക്കുന്നത്.

നിർമ്മാണ ശേഷം സുഖോയ്-30എംകെഐ, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് എന്നിവയുടെ യുദ്ധവിമാനങ്ങളിലാണ് മിസൈലുകള്‍ ഘടിപ്പിക്കുക. 300 കിലോമീറ്റര്‍ പരിധിക്കായി ശ്രമിച്ചു കൊണ്ടിരിക്കുന്ന ബ്രഹ്‌മോസ് ഇപ്പോഴും ഡിസൈന്‍ ഘട്ടത്തിലായതിനാല്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. കര അടിസ്ഥാനമാക്കിയുള്ള ലക്ഷ്യങ്ങൾ പൂർത്തിയാക്കിയ ശേഷം, അത് വിജയിച്ചാല്‍ കടല്‍ ലക്ഷ്യമിടാനാണ് പദ്ധതി. അടിസ്ഥാന സൗകര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ശേഷം മിസൈല്‍ നിര്‍മാണം തുടങ്ങും.

”സുഖോയ്-30എംകെഐ, തേജസ് എന്നിവയില്‍ വഹിക്കാനുതകുന്ന തരത്തിലാണ് പദ്ധതിയിട്ടിരിക്കുന്നത്. ഭാരം വളരെ കുറവായതിനാൽ പല പ്ലാറ്റ്ഫോമുകളിലും യോജിക്കുമെന്നതിനാൽ ബ്രഹ്‌മോസ് മിസൈലിന്റെ കയറ്റുമതി സാധ്യതയും പരിഗണിക്കുന്നുണ്ട്. ഭാരം കുറഞ്ഞതും ചെറുതും ഒതുക്കമുള്ളതുമായതിനാല്‍ ബ്രഹ്‌മോസ് അടുത്ത തലമുറ മിസൈല്‍ സംവിധാനങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയുള്ളതാകും. ഏകദേശം 1330 കിലോഗ്രാം ഭാരവും ആറ് മീറ്റർ നീളവുമുണ്ടാകും. ബ്രഹ്മോസിന്റെ പഴയ പതിപ്പിന് ഏകദേശം 9 മീറ്റർ നീളവും 2650 കിലോഗ്രാം ഭാരവുമാണ് ഉളളത്” ബ്രഹ്മോസ് എയ്‌റോസ്‌പേസ് ജിഎം (എയർ വേർഷൻ) ഗ്രൂപ്പ് ക്യാപ്റ്റൻ എം കെ ശ്രീവാസ്തവ പറഞ്ഞു.

Post a Comment

Previous Post Next Post