കല്ലുവാതുക്കല്‍ വ്യാജ മദ്യദുരന്തം; 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന്‍ ജയില്‍മോചിതനായി

(www.kl14onlinenews.com)
(21-Oct-2022)

കല്ലുവാതുക്കല്‍ വ്യാജ മദ്യദുരന്തം; 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന്‍ ജയില്‍മോചിതനായി
കല്ലുവാതുക്കല്‍ വ്യാജമദ്യ ദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍മോചിതനായി. 22 വര്‍ഷത്തെ തടവിന് ശേഷമാണ് തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് മണിച്ചന്‍ മോചിതനായത്. 2000 ഒക്ടോബര്‍ 21നായിരുന്നു. അതേ ദിവസം തന്നെയാണ് നീണ്ട നാളിന് ശേഷമുള്ള ജയില്‍ മോചനം. പിഴത്തുക അടയ്ക്കാതെ തന്നെ മണിച്ചനെ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

31 പേരുടെ മരണത്തിന് ഇടയാക്കിയ മദ്യദുരന്തക്കേസിലെ ഏഴാം പ്രതിയാണ് മണിച്ചൻ. 22 വർഷമായി മണിച്ചൻ ജയിലിലാണ്. നേരത്തെ ശിക്ഷാ ഇളവ് നൽകുന്നവരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നെങ്കിലും പിഴത്തുകയായ 30, 45000  രൂപ കെട്ടിവെയ്ക്കാത്തതിനാൽ ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. 

മണിച്ചന്റെ ജയിൽ മോചനത്ത് 30.45 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പിഴ അടയ്ക്കാത്തതിന്റെ പേരിൽ ഒരാളെ അന്തമായി തടവിൽ വെയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

22 വർഷവും ഒൻപത് മാസവും കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ശിക്ഷാവിധിയിലെ പിഴ ഒഴിവാക്കാനാകില്ല. പിഴ മണിച്ചൻ അടച്ചാൽ ആ തുക മദ്യദുരന്തക്കേസിൽ ഇരകൾക്ക് കൈമാറുമെന്നാണ് സർക്കാർ അറിയിത്തത്. ശിക്ഷാ ഇളവ് നൽകിയെങ്കിലും പിഴത്തുക അടക്കാനാകാത്തതിനാൽ മണിച്ചൻ ജയിലിൽ തുടരുകയായിരുന്നു. 

കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 31 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും 266 പേർക്ക് ഗുരുതരമായ പരിക്കുകൾ നേരിട്ടുവെന്നും അഞ്ച് പേർക്ക് പൂർണ്ണമായു കാഴ്ച്ച നഷ്ടപ്പെട്ടുവെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവര്‍ക്ക് കൂട്ടമോചനം നല്‍കിയത്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മണിച്ചന്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലാണ്. ജയിലില്‍ പ്രശ്‌നങ്ങളുണ്ടാക്കാത്ത ആളായതിനാലാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് നെട്ടുകാല്‍ത്തേരിയിലേക്ക് മാറ്റിയത്. കേസിലെ ഏഴാം പ്രതിയായ മണിച്ചന്‍ തുറന്ന ജയിലിലെ മികച്ച കര്‍ഷകന്‍ കൂടിയാണ്. 

2000ത്തിലെ കല്ലുവാതുക്കൽ വിഷമദ്യ ദുരന്തത്തിൽ 31 പേർ മരിച്ചു. ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും  ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു.

അതേസമയം മണിച്ചൻ ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ പിന്നെയുള്ള ജീവിതം ഏങ്ങനെയായിരിക്കുമെന്നുള്ള കൗതുകമാണ് പലർക്കും. മദ്യരാജാവായി ഷാപ്പുകളും ബാറുകളും അടക്കിഭരിച്ചുകൊണ്ടിരുന്ന മണിച്ചൻ്റെ സമ്പാദ്യങ്ങളെല്ലാം ഏകദേശം നഷ്ടപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടു തന്നെ ഇപ്പോൾ തൊഴിലെടുത്ത് ജീവിക്കുക എന്ന ലക്ഷ്യത്തിലാണ് മണിച്ചനുള്ളതെന്നാണ് സൂചനകൾ. എന്നാൽ ജയിൽ മോചിതനായശേഷം മുന്നോട്ടുള്ള ജീവിതത്തിന് മണിച്ചൻ വഴിയും കണ്ടിട്ടുണ്ട്. 

ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് ഗ്യാരേജിനോട് ചേർന്നുള്ള ഒരു ഷോപ്പിൽ പഴക്കച്ചവടവും പഴങ്ങൾ കൊണ്ടുണ്ടാക്കിയ വിവിധ തരം ജ്യൂസകളും വിൽപ്പന നടത്തുകയാണ് ഇനി മണിച്ചൻ്റെ ജീവിതമാർഗ്ഗം. അതിനായി ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഫെെവ് സ്റ്റാർ എന്ന പേരിലുള്ള ഈ ഷോപ്പ് നേരത്തെ ഒരു മാംസ വിൽപ്പന കേന്ദ്രമായിരുന്നു. മാംസ വിൽപ്പന മതിയാക്കി പഴക്കടയായി ഇത് മാസങ്ങൾക്കു മുൻപേ തന്നെ രൂപം മാറിയിരുന്നു. ആറ്റിങ്ങൾ നാലുമുക്കിന് സമീപമായതിനാൽ അത്യാവശ്യം മികച്ച രീതിയിൽ ഇവിടെ കച്ചവടവും നടക്കുന്നുണ്ട്. 

ഈ കെട്ടിടവും ഈ കെട്ടിടം സ്ഥിതിചെയ്യുന്ന പുരയിടവും ഇപ്പോഴും മണിച്ചൻ്റെ സ്വന്തമെന്നു തന്നെയുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. വീടും മറ്റ് സ്ഥാവര ജംഗമ വസ്തുക്കളുമെല്ലാം നഷ്ടപ്പെട്ട മണിച്ചന് ഇനി ജീവിതം പുനരാരംഭിക്കാനുള്ളത് ഇവിടെ നിന്നുമാണ്. ഇതെല്ലാം എത്രത്തോളം വലിയ വിജയമാകുമെന്ന് അറിയില്ലെങ്കിലും  ഒരു കുടുംബത്തിന് ജീവിക്കാനുള്ള വക സമ്പാദിക്കാൻ കഴിയുമെന്നു തന്നെയാണ് മറ്റു വ്യാപാരികളും ചൂണ്ടിക്കാട്ടുന്നത്.

Post a Comment

Previous Post Next Post