മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24: ലേബര്‍ ബഡ്ജറ്റ് രൂപീകരണത്തിന്റെ ഭാഗമായുള്ള നീരുറവ ശില്‍പ്പശാല സംഘടിപ്പിച്ചു

(www.kl14onlinenews.com)
(12-Oct-2022)

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24:
ലേബര്‍ ബഡ്ജറ്റ് രൂപീകരണത്തിന്റെ ഭാഗമായുള്ള നീരുറവ ശില്‍പ്പശാല സംഘടിപ്പിച്ചു
കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 സാമ്പത്തിക വര്‍ഷത്തെ ലേബര്‍ ബഡ്ജറ്റ് രൂപീകരണത്തിന്റെ ഭാഗമായുള്ള നീരുറവ ശില്‍പ്പശാല സംഘടിപ്പിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വൈസ് പ്രസിഡന്റ് പി. എ. അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അധ്യക്ഷനായി. ബ്ലോക്ക്‌  എക്സ്റ്റൻഷൻ ഓഫീസർമാരായ ഗംഗാധരൻ, മജീദ് എന്നിവർ നീരുറവ, ലേബര്‍ ബഡ്ജറ്റ് എന്നിവ വിശദീകരിച്ചു.

നവകേരള ബ്ലോക്ക് തല ആര്‍ പി ബാലകൃഷ്ണൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ബ്ലോക്ക് ജനപ്രതിനിധികള്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍മാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, വിഇഒമാര്‍, തൊഴിലുറപ്പ് ജീവനക്കാര്‍, എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ബിഡിഒ വി. ബി വിജു സ്വാഗതവും ജോയിന്റ് ബിഡിഒ അഷറഫ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post