ദയാബായി നിരാഹാരം: സമരംതെരുവിലേക്ക്, എന്‍ഡോസള്‍ഫാന്‍ദുരിത ബാധിതരും അമ്മമാരും തലസ്ഥാനത്തേക്ക് എത്തും

(www.kl14onlinenews.com)
(12-Oct-2022)

ദയാബായി നിരാഹാരം:
സമരംതെരുവിലേക്ക്, എന്‍ഡോസള്‍ഫാന്‍ദുരിത ബാധിതരും അമ്മമാരും
തലസ്ഥാനത്തേക്ക് എത്തും
തിരുവനന്തപുരം :
സെക്രട്ടറിയേറ്റിനു മുമ്പിൽ ദയാബായി നടത്തി വരുന്ന അനിശ്ചിതകാല രാപകൽ നിരാഹാര സമരം പത്താം ദിനം പിന്നിടുമ്പോഴും സർക്കാറിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ സംഘാടക സമിതി തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളും അമ്മമാരും തലസ്ഥാന നഗരിയിലെത്തും.
അവശതകൾ അനുഭവിക്കുന്നവരാണെങ്കിലും അവരുടെ ദയാമ്മ പട്ടിണി കിടക്കുമ്പോൾ ഒപ്പം നിൽക്കണമെന്ന തീരുമാനം അവരെടുത്തു കഴിഞ്ഞു.
എൻഡോസൾഫാൻ ദുരിതം തീർത്തവരെ തിരുവനന്തപുരത്ത് എത്താനുള്ള അവസരമുണ്ടാക്കാതെ എത്രയും വേഗം ആവശ്യങ്ങൾ അംഗീകരിച്ച്
ദയാബായിയുടെ നിരാഹാരം അവസാനിപ്പിക്കാനുള്ള
നീക്കങ്ങൾ നടത്തണമെന്ന് സംഘാടക സമിതി ആവശ്യപ്പെട്ടു.

അമ്പലത്തറ കുഞ്ഞികൃഷ്ണൻ
എം.ഷാജർഖാൻ
സാജൻ വേളൂർ
രൂപ പെരുമ്പാവൂർ
കരീം ചൗക്കി
സീതിഹാജി
ദാമോദരൻ അമ്പലത്തറ
ശോഭന കാഞ്ഞങ്ങാട്ട്

ബഹുമാനപ്പെട്ട
കേരള മുഖ്യമന്ത്രി
മുമ്പാകെ*

സർ,
രണ്ട് പതിറ്റാണ്ടിലധികം കാലം കാസറഗോഡ് ജില്ലയിലെ പന്ത്രണ്ടായിരത്തോളം ഏക്കർ ഭൂമിയിൽ എൻഡോസൾഫാൻ വിഷം ആകാശ മാർഗെ തളിച്ചതിന്റെ ഫലമായി
സമാനതകളില്ലാത്ത  ആരോഗ്യ പ്രശ്നങ്ങളാണ് കാസറഗോട്ടുകാർ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

പേരറിയാത്ത വൈദ്യശാസ്ത്രത്തിന് കണ്ടെത്താൻ പ്രയാസപ്പെടുന്ന രോഗങ്ങളുമായി ഇപ്പോഴും കുഞ്ഞുങ്ങൾ പിറക്കുന്നു.

എവിടെയാണ് ചികിത്സ നടത്തേണ്ടതെന്ന് ബോദ്ധ്യമില്ലാത്ത വലിയൊരു വിഭാഗത്തെ അവിടെ കാണാൻ കഴിയും.
നല്ല ചികിത്സ കിട്ടു കയെന്നത് അവരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

നിരവധി തവണ സർക്കാറിന്റെ മുമ്പിൽ നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും ഫലമുണ്ടായതായി കാണുന്നില്ല. നിസ്സഹായരായ അമ്മമാർ സമരം നടത്തി. എന്നിട്ടും ആരോഗ്യ മേഖലയിൽ പറയത്തക്ക പുരോഗതി ഉണ്ടായിട്ടില്ല.

കേരള സർക്കാർ ഇതിനായി അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ .

1. കേരള സർക്കാർ കേന്ദ്രത്തിനു നൽകിയ എയിംസ് പ്രൊപ്പൊസലിൽ കാസറഗോഡ് ജില്ലയുടെ പേരും ഉൾപ്പെടുത്തുക. (കോഴിക്കോട്, കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് നിലവിലുള്ളത് .)

എൻഡോസൾഫാൻ മൂലമുണ്ടാക്കുന്ന രോഗങ്ങളെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകാൻ പഠനവും ഗവേഷണവും നടത്താവുന്ന ആരോഗ്യ സംവിധാനങ്ങൾ നിർബ്ബന്ധമാണ്.

2. ഉക്കിനടുക്ക മെഡിക്കൽ കോളേജ് (2013 തറക്കില്ലിട്ട മെഡിക്കൽ കോളേജ് പത്തു വർഷമാകുമ്പോഴും അക്കാദമിക്ക് ബ്ലോക്ക് മാത്രമാണ് പൂർത്തിയാക്കിയത് ), ജില്ലാ ആശുപത്രി,  ജനറൽ ഹോസ്പിറ്റൽ, ടാറ്റ ആശുപത്രി, അമ്മയും കുഞ്ഞും ആശുപത്രി ---
ഇവിടങ്ങളിൽ വിദദ്ധ ചികിത്സാ സംവിധാനങ്ങൾ ഒരുക്കുക.

ജില്ലയിലെവിടെയും വിദഗ്ധ ചികിത്സ ലഭിക്കാനുള്ള സംവിധാനമില്ല. തലവേദന വന്നാൽ പോലും മംഗലാപുരം മെഡിക്കൽ സിറ്റിയെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടാണ് കാസറഗോഡുകാർക്കുള്ളത്.

അതിർത്തികൾ അടഞ്ഞാൽ അതൊക്കെ നഷ്ടമാകുന്നു.
കൊറോണ സമയത്ത് അതിരുകൾക്ക് താഴ് വീണപ്പോൾ ഇരുപതിലധികം പേർ ചികിത്സ കിട്ടാതെ വഴിയിൽ വെച്ച് മരണപ്പെടാനിടയായി. ഇനിയുമിത് ആവർത്തിക്കാനിട വരരുത് .

പ്രധാനപ്പെട്ട 5 ചികിത്സാ കേന്ദ്രങ്ങളിലും വിദഗ്ധ ചികിത്സ ലഭിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കണം.

ടാറ്റ ആശുപത്രി ന്യൂറോളജി കേന്ദ്രമാക്കണം. എൻഡോസൾഫാൻ ദുരിതബാധിതരിൽ ന്യൂറോ സംബന്ധമായ രോഗങ്ങളണാധികവും.

3. മുഴുവൻ ഗ്രാമ പഞ്ചായത്ത്, നഗരസഭകളിലും ദിന പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക.
മാനസിക വെല്ലുവിളി നേരിടുന്നവർക്കും , കിടപ്പിലായവർക്കും പകൽ നേരം സംരക്ഷണവും പരിചരണവും നൽകാനാവശ്യമായ കേന്ദ്രങ്ങൾ ആവശ്യമാണ്.
അങ്ങിനെയൊരു സംവിധാനം ഇല്ലാതെ പോയതു കൊണ്ടാണ് ഒരമ്മയ്ക്ക് മകളെ കൊന്ന് ആത്മഹത്യ ചെയ്യേണ്ടി വന്നത്.

4. എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കൽ ക്യാമ്പ് അടിയന്തിരമായി സംഘടിപ്പിക്കുക.

വർഷത്തിലൊരിക്കൽ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന സർക്കാർ തീരുമാനം പാലിക്കുന്നില്ല.
2017 ലാണ് അവസാനമായി ക്യാമ്പ് നടന്നത്.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. അടിയന്തിരമായി മെഡിക്കൽ ക്യാമ്പ് നടത്തണം.

കാസർകോട്ടുക്കാർ നേരിടുന്ന ജീവത്തായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നത് ഭരണഘടനാപരമാണ്.

ആവശ്യങ്ങളുന്നയിച്ച്
 2022 ഒക്ടോബർ 2
ഗാന്ധിജയന്തി ദിനം മുതൽ സെക്രട്ടറിയേറ്റിനു മുമ്പിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തക അനിശ്ചിതകാല രാപകൽ നിരാഹാര സമരം നടത്തി വരികയാണ്.

കാസർകോട് ആവശ്യപ്പെടുന്നത് ആരോഗ്യത്തോടെ ജീവിക്കാനുള്ള അവസരമുണ്ടാക്കണമെന്നാണ്. അത് തികച്ചും ന്യായമാണ്.

ആയതിനാൽ ആവശ്യങ്ങൾ അംഗീകരിച്ച് എൺപത്തിമൂന്ന് വയസുള്ള ദയാബായിയെ നിരാഹാര സമരത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള നടപടി ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

ചെയർമാൻ / കൺവീനർ
8547654654

Post a Comment

Previous Post Next Post