ജശ്നെ മീലാദ് 2022- അഖില കേരള മദ്ഹ് മാഷപ്പ് മത്സരത്തിൽ മൂന്നാം വർഷവും കിരീടം ചൂടി മെഹ്ഫിൽ കാസർകോട് ടീം

(www.kl14onlinenews.com)
(12-Oct-2022)

ജശ്നെ മീലാദ് 2022- അഖില കേരള മദ്ഹ് മാഷപ്പ് മത്സരത്തിൽ മൂന്നാം വർഷവും കിരീടം ചൂടി മെഹ്ഫിൽ കാസർകോട് ടീം
കാസർകോട്: പയ്യന്നൂർ ഉടുമ്പുതല നൂറുൽ ഹുദാ ഹയർ സെകണ്ടറി മദ്റസ ഒരുക്കിയ ജശ്നേ മീലാദ് 2022 അഖില കേരള മദ്ഹ് മാഷപ്പ് മത്സരത്തിൽ മെഹ്ഫിൽ കാസർകോട് ടീം മൂന്നാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പന്ത്രണ്ട് ടീമുകളായിരുന്നു മാറ്റുരച്ചത്.ആവേശവും ഉണർവ്വും സംഭരിച്ചു കൊണ്ട് പതിനൊന്ന് ടീമുകളെ മറികടന്നു കൊണ്ട് മെഹ്ഫിൽ കാസർകോട് കിരീടം ചൂടുകയായിരുന്നു.

ടീം ക്യാപ്റ്റൻ ഷഫീഖ് കാസർകോടിന്റെ പിന്തുണയും,ഊർജ്ജവുമാണ് മൂന്നാം കിരീടങ്ങളിലും മുത്തമിടാൻ പ്രേരണയായത്.മെഹ്ഫിൽ കാസർകോട് ഹാട്രിക് മികവിന്റെ ആഹ്ലാദത്തിലാണ്.
ഷഫീഖ് കാസർകോട് ടീം ക്യാപ്റ്റൻ,റഷാദ് ചെട്ടുംകുഴി,അഷ്ഫാഖ് ഇസ്സത്ത്,സാബിത്ത് കാസർകോട്,ബാസിത്ത് ചെട്ടുംകുഴി എന്നിവർ മദ്ഹിന്റെ ഈരടികൾ ആലപിച്ചു നാടിനെ പുളകം കൊള്ളിക്കുകയായിരുന്നു.ഷഫീഖ് കാസർകോടിന്റെ കടുത്ത പ്രയത്നമാണ് മൂന്നാം തവണയും ഒന്നാം സ്ഥാനത്തിന് അർഹമായതെന്ന് ടീം അംഗങ്ങൾ അവകാശപ്പെടുന്നു.

Post a Comment

Previous Post Next Post