ട്രാഫിക് നിയമലംഘനം: പിഴ തുക വർധിപ്പിച്ച് അബുദാബി, വാഹനം പിടിച്ചെടുക്കും

(www.kl14onlinenews.com)
(19-Oct-2022)

ട്രാഫിക് നിയമലംഘനം: പിഴ തുക വർധിപ്പിച്ച് അബുദാബി, വാഹനം പിടിച്ചെടുക്കും
അബുദാബി : ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ തുക വർധിപ്പിച്ച് അബുദാബി പൊലീസ്. റോഡിൽ റേസിങ് നടത്തിയാൽ 50,000 ദിർഹം വരെ പിഴ ഈടാക്കും. വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക, പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുക, ട്രാഫിക് സിഗ്നൽ ലംഘിക്കുക, തുടങ്ങിയ കുറ്റങ്ങൾക്കും പിഴയായി അൻപതിനായിരം ദിർഹം വരെ ഈടാക്കാം.

അതേസമയം കാൽനടയാത്രക്കാർക്ക് മുൻഗണന നൽകിയില്ലെങ്കിൽ 5000 ദിർഹം വരെ പിഴ ഈടാക്കാം. അമിതവേഗം, മുന്നറിയിപ്പില്ലാതെ വാഹനത്തിന്‍റെ ഗതിമാറ്റൽ, ദൂരപരിധി പാലിക്കാതെ വാഹനമോടിക്കുക, അഞ്ചുവയസിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾക്കു 5,000 ദിർഹം വരെ പിഴ നൽകേണ്ടിവരും.

പെർമിറ്റില്ലാതെ എന്‍ജിനിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയാൽ പിഴ പതിനായിരം ദിർഹമാണ്. പിഴ ഈടാക്കുന്നതിനൊപ്പം വാഹനങ്ങൾ പിടിച്ചെടുക്കാനും പൊലീസിന് അധികാരമുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ മൂന്നുമാസം കഴിഞ്ഞാൽ ലേലത്തിൽ വിൽക്കുമെന്നും പൊലീസ് അറിയിച്ചു. 2019ലെ കണക്കനുസരിച്ച് ട്രാഫിക് നിയമലംഘനം മൂലമുണ്ടായ 894 അപകടങ്ങളിലായി 66 പേരാണ് മരിച്ചത്.

Post a Comment

Previous Post Next Post