'കലർപ്പില്ലാത്ത മതേതരവാദി’: കോടിയേരിയെ അനുസ്മരിച്ച് മഅ്ദനി

(www.kl14onlinenews.com)
(03-Oct-2022)

'കലർപ്പില്ലാത്ത മതേതരവാദി’: കോടിയേരിയെ അനുസ്മരിച്ച് മഅ്ദനി
ബാംഗ്ലൂർ :
കരുത്തനായ കമ്യൂണിസ്റ്റും കലര്‍പ്പില്ലാത്ത മതേതരവാദിയും പ്രഗല്ഭനായ ഭരണകര്‍ത്താവുമായിരിന്നു സഖാവ് കൊടിയേരി ബാലകൃഷ്ണനെന്ന് പി ഡി പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി അനുസ്മരിച്ചു.

ബാംഗളൂര്‍ കേസില്‍ എന്നെ കുടുക്കാനായി 'കുടക് ബന്ധം' എന്ന പച്ചക്കള്ളം ബാംഗ്‌ളൂര്‍ പോലീസ് കെട്ടിയുണ്ടാക്കിയപ്പോള്‍ കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന കൊടിയേരി കേരളത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വഴി വളരെ കൃത്യമായി അത് സംബന്ധമായ കാര്യങ്ങള്‍ അന്വഷിപ്പിക്കുകയും ആരോപണം സംബന്ധമായ നിജസ്ഥിതി അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു.തുടര്‍ന്ന് ആ ഉറച്ച ബോധ്യത്തില്‍ നിന്ന് കൊണ്ട് നിയമപരമായ എല്ലാ പിന്തുണയും എനിക്ക് അദ്ദേഹം നല്‍കുകയും ചെയ്തിരിന്നു.

അദ്ദേഹം കഠിന രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട ശേഷവും അദ്ദേഹത്തോട് ഫോണില്‍ സംസാരിക്കുകയും അദ്ദേഹം എന്റെ കേസ് സംബന്ധമായ കാര്യങ്ങള്‍ അന്വേഷിച്ച് അറിയുകയും ചെയ്തിട്ടുണ്ട്.

സ്വഭാവവൈശ്യഷ്ട്യം കൊണ്ട് ഏവരുടെയും സ്‌നേഹാദരവുകള്‍ പിടിച്ച് പറ്റി ജീവിതത്തിന്റെ അവസാന നിമിഷം വരെ കര്‍മ്മോല്‍സുകനായിരുന്ന പ്രിയ കൊടിയേരി സഖാവിന് ബാഷ്പാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് അബ്ദുന്നാസിര്‍ മഅ്ദനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം 
കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന തലശേരി ടൗൺഹാളിലേക്ക് രാത്രി വൈകിയും ജനങ്ങൾ ഒഴുകിയെത്തി .മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രമുഖർ കോടിയേരിക്ക് അന്തിമോപചാരമർപ്പിക്കാനെത്തി. വികാരനിർഭരമായ പല രംഗങ്ങൾക്കും ടൗൺഹാൾ ഇതിനോടകം സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് കോടിയേരിയുടെ മൃതദേഹം ടൗൺഹാളിൽ പൊതുദർശനത്തിനെത്തിച്ചത്. ഇന്ന് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്താണ് സംസ്‌കാരം.

Post a Comment

Previous Post Next Post