'ഡ്രൈവര്‍ ഉറങ്ങിപ്പോയി'; ചാല മാര്‍ക്കറ്റില്‍ ലോറി ഇടിച്ചു തകര്‍ന്നത് 10 കടകളും വൈദ്യുതി പോസ്റ്റുകളും

(www.kl14onlinenews.com)
(03-Oct-2022)

'ഡ്രൈവര്‍ ഉറങ്ങിപ്പോയി'; ചാല മാര്‍ക്കറ്റില്‍ ലോറി ഇടിച്ചു തകര്‍ന്നത് 10 കടകളും വൈദ്യുതി പോസ്റ്റുകളും
കണ്ണൂർ: കൂത്തുപറമ്പ് ചാല മാർക്കറ്റിൽ പാലുമായി വന്ന ലോറി നിയന്ത്രണംവിട്ട പത്തോളം കടകൾ ഇടിച്ചു തകർത്തു. നാല് വൈദ്യുത തൂണുകളും ലോറി ഇടിച്ചിട്ടു. തിങ്കളാഴ്ച അർധരാത്രി 1.30നായിരുന്നു സംഭവം. ഫാൻസികടകളും ബേക്കറി ഉൾപ്പെടെയുളളവയാണ് തകർത്തത്. പുലർച്ചെ ആയതിനാൽ പരിസരത്ത് ആളുകൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയിൽ പാൽ വിതരണം ചെയ്ത് മടങ്ങവെയാണ് അപകടം. വന്‍ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് സമീപവാസിയായ പ്രതീഷ് പറഞ്ഞു. വൈദ്യുതി പോസ്റ്റ് തകർന്നു വീണയുടനെ സമീപവാസികൾ കെഎസ്ഇബിയിൽ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി ഓഫാക്കി.

അപകടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി ഫാൻസി കടയുടമയായ ഷംസീർ എന്നയാൾ പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തെതുടർന്ന് എടക്കാട് പൊലീസ് എത്തി ​ഗതാ​ഗതം നിയന്ത്രിച്ചു

Post a Comment

Previous Post Next Post