ഭാരത് ജോഡോ യാത്ര: രാഹുൽ ​ഗാന്ധിക്കൊപ്പം നടന്ന് ​ഗൗരി ലങ്കേഷിന്‍റെ കുടുംബം

(www.kl14onlinenews.com)
(08-Oct-2022)

ഭാരത് ജോഡോ യാത്ര: രാഹുൽ ​ഗാന്ധിക്കൊപ്പം നടന്ന് ​ഗൗരി ലങ്കേഷിന്‍റെ കുടുംബം
ബെം​ഗളൂരു: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ​ഗൗരി ലങ്കേഷിന്റെ കുടുംബം. ​ഗൗരി ലങ്കേഷിന്റെ മാതാവും സഹോദരിയുമാണ് യാത്രയിൽ രാഹുൽ ​ഗാന്ധിക്കൊപ്പം നടന്നത്. ​​

ഗൗരി സത്യത്തിന് വേണ്ടി നിന്നു, ഗൗരി ധൈര്യത്തോടെ നിലകൊണ്ടു, ഗൗരി സത്യത്തിന് വേണ്ടി നിലകൊണ്ടു. ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന് രാഹുൽ ​ഗാന്ധി അഭിപ്രായപ്പെട്ടു. അവരുടെ ആശയങ്ങൾക്കൊപ്പമാണ് താൻ നിലകൊളളുന്നത്.
ലങ്കേഷിനെപ്പോലുള്ളവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്ര. ആ ശബ്ദം ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്നും രാഹുൽ ​ഗാന്ധി ഗൗരിയുടെ കുടുംബത്തിനൊപ്പം നടക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു

Post a Comment

Previous Post Next Post