മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 11 പേർ മരിച്ചു, 38 പേർക്ക് പരിക്ക്

(www.kl14onlinenews.com)
(08-Oct-2022)

മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 11 പേർ മരിച്ചു, 38 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിന് തീപിടിച്ച് 11 പേർ വെന്തുമരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. 38 ഓളം പേർക്ക് പരിക്കേറ്റു. പരിക്കറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുന്നതായി പൊലീസ് അധികൃതർ അറിയിച്ചു.

ഇന്നു പുലർച്ചെ 5.20 ഓടെയാണ് അപകടം ഉണ്ടായത്. നാസിക്-ഔറംഗാബാദ് റോഡിൽ വെച്ച് ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. യാവത് മാലിൽ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു ബസ്. പൂനെയിൽ നിന്നും നാസിക്കിലേക്ക് പോകുന്ന ട്രക്കുമായാണ് കൂട്ടിയിടിച്ചത്.

ഇടിക്കു പിന്നാലെ ബസിൽ തീ ആളിപ്പടർന്നു. മൂന്ന് ഫയർ എഞ്ചിനുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post