കാസർകോടിന്റെ എയിംസ് പ്രൊപോസൽ ആവശ്യം പ്രതിപക്ഷ നേതാവ് പിന്തുണ പ്രഖ്യാപിച്ചു, ചർച്ചക്ക് ക്ഷണിക്കുവാൻ വേണ്ടി മന്ത്രിമാർക്കും ഗവർണർക്കും കത്ത് നൽകി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ

(www.kl14onlinenews.com)
(08-Oct-2022)

കാസർകോടിന്റെ എയിംസ് പ്രൊപോസൽ ആവശ്യം പ്രതിപക്ഷ നേതാവ് പിന്തുണ പ്രഖ്യാപിച്ചു,
ചർച്ചക്ക് ക്ഷണിക്കുവാൻ വേണ്ടി മന്ത്രിമാർക്കും ഗവർണർക്കും കത്ത് നൽകി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ
തിരുവനന്തപുരം : മറ്റു നാല് ജില്ലകൾക്കൊപ്പം കാസറഗോഡ് ജില്ലയുടെ പേരും എയിംസ് പ്രൊപോസലിൽ ഉൾപ്പെടുത്തണമെന്നത് കാസറഗോഡ് ജില്ലയിലെ ജനങ്ങളുടെ ന്യായമായ ആവശ്യമാണെന്നും ഇതിന് കേരള പ്രതിപക്ഷത്തിന്റ സമ്പൂർണ്ണ പിന്തുണ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചു.

കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ വികസനത്തിനായി ഒരുപിടി ആവശ്യങ്ങളുമായി സെക്രട്ടറിയേറ്റ് നടയിൽ അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരം നടത്തുന്ന ലോക പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായിയെ സമരമിരിക്കുന്ന സ്ഥലത്ത് വന്ന്കണ്ട് കൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് വി.ഡി. സതീശൻ.

എൻഡോസൾഫാൻ കീടനാശിനി വിഴുങ്ങിയ കാസറഗോഡ് ജില്ലയുടെ പേര് എയിംസ് പ്രൊപോസലിൽ അനുവദിക്കണമെന്നും ജില്ലയിലെ ആരോഗ്യ മേഖലയുടെ സമ്പൂർണ്ണ വികസനം സാധ്യമാക്കണമെന്നുമുള്ള ആരോഗ്യ മേഖലയിലെ വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാര നിർദ്ദേശങ്ങൾ ങ്ങൾ ഉയർത്തിക്കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല രാപ്പകൽ നിരാഹാരം അനുഷ്ഠിക്കുന്ന ലോക പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായിയുടെ അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരത്തിന് ഐക്യദാർഢ്യം നേർന്ന് കൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ഭാരവാഹികളായ ഗണേഷ് അരമങ്ങാനം, നാസർ ചെർക്കളം, ശ്രീനാഥ് ശശി എന്നിവർ സമര നായിക ദയാബായിയെ സന്ദർശിച്ചു. ശേഷം ദയാബായിക്ക് ഐക്യദാർഢ്യവുമായി സെക്രട്ടറിയേറ്റ് മാർച്ചിലും പങ്കെടുത്തു.

ദയാബായിയുടെ ജീവൻ രക്ഷിക്കണമെന്നും അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ചർച്ചക്ക് ക്ഷണിക്കണമെന്നും ആരോഗ്യ വകുപ്പ്, സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഓഫിസിലും വിഷയത്തിൽ ഇടപെട്ട് സർക്കാരിന് കത്തെഴുത്തണമെന്ന് ഗവർണ്ണർക്ക് വേണ്ടി രാജ്ഭവനിലേക്കും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കത്ത് നൽകി.
പ്രസിഡന്റ്‌
ഗണേഷ് അരമങ്ങാനം, നാസർ ചെർക്കളം, ശ്രീനാഥ് ശശിയും നേതൃത്വം നൽകി.

സദയാബായി സമരത്തിനെ കണ്ടില്ലെന്ന് നടിച്ച് പുച്ഛ മനോഭാവത്തോടെയുള്ള സർക്കാർ മനോഭാവം തുടർന്നാൽ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ബഹുജനങ്ങളെ സംഘടിപ്പിച്ച് കൂടുതൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്
പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി നാസർ ചെർക്കളം ട്രഷറർ സലീം സന്ദേശം ചൗക്കി കോർഡിനേറ്റർ ശ്രീനാഥ് ശശി എന്നിവർ പറഞ്ഞു.

Post a Comment

Previous Post Next Post