'ജനബോധൻ 2022' ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് എൻഎസ്എസ് വോളന്റിയർമാർ

(www.kl14onlinenews.com)
(02-Oct-2022)

'ജനബോധൻ 2022' ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത്
എൻഎസ്എസ് വോളന്റിയർമാർ
ചെർക്കള : 'ജനബോധൻ 2022' ലഹരി വിരുദ്ധ സന്ദേശ യാത്രയിലും തുടർന്ന് നടന്ന സമാപന സമ്മേളനത്തിലും പങ്കെടുത്ത് ഗവണ്മെന്റ് കോളേജ് കാസറഗോഡ് എൻ എസ് എസ് വോളന്റിയർമാർ. അനാഥരില്ലാത്ത ഭാരതം, ആശ്രയ, കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റുകൾ, എസ് പി സി, റെഡ് ക്രോസ് എന്നിവരുടെ സംയുക്തഭിമുഖ്യത്തിലാണ് ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചത്. ചെർക്കള ബസ് സ്റ്റാൻഡ് മുതൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ചെർക്കളയിലേക്ക് നടത്തിയ യാത്രയിൽ ആയിരത്തോളം ലഹരി വിരുദ്ധ സന്ദേശകർ പങ്കെടുത്തു. തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ 140 അസംബ്ലി മണ്ഡലങ്ങളിലൂടെ 2022 ജൂൺ 26 മുതൽ ഒക്ടോബർ 2 വരെ നടന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര ജി എച്ച് എസ് എസ് ചെർക്കളയിൽ സമാപിച്ചു. സ്വാഗത സംഘം വൈസ് പ്രസിഡന്റ്‌, കാസറഗോഡ് ഗവണ്മെന്റ് കോളേജ് മുൻ പ്രൊഫസർ ശ്രീ ഗോപിനാഥിന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച ചടങ്ങിന് ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദർ ബദരിയ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശമുയർത്തി സംസാരിച്ചുകൊണ്ട് മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ്‌ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആശ്രയ & അനാഥരില്ലാത്ത ഭാരതം ജനറൽ സെക്രട്ടറി കലയപുരം ജോസ്, കാസറഗോഡ് നാർകോട്ടിക്സ് ജില്ലാ ഓഫീസർ എം എ മാത്യു, സിനിമാ അഭിനേതാക്കളായ മേജർ രവി, സിജു വിൽസൺ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സമ്മപനത്തിന് ശേഷം ആശ്രയ സമിതിയുടെ നാടകവും അരങ്ങേറി. പ്രോഗ്രാം ഓഫീസർമാരായ ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി, ഡോ. ആശാലത സി കെ വോളന്റിയർ സെക്രട്ടറിമാരായ അഞ്ജന എം, മേഘ, വൈഷ്ണവി വി, പ്രസാദ് ബി, കിരൺ കുമാർ പി, വൈശാഖ് എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post