ദയാബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്

(www.kl14onlinenews.com)
(19-Oct-2022)

ദയാബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്
തിരുവനന്തപുരം :
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാമൂഹിക പ്രവര്‍ത്തക ദയാ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ദയാബായി മുഖവിലയ്‌ക്കെടുക്കുമോ എന്ന് ഇന്നറിയാം. സര്‍ക്കാര്‍ ഉറപ്പ് രേഖാമൂലം ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടിലായിരുന്നു ദയാബായിയും സമരസമിതിയും.

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് അഞ്ച് ദിവസമായെങ്കിലും ദയാബായി നിരാഹാര സമരം തുടരുകയാണ്. മന്ത്രി തല ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് ശ്രമം പാളിയ പശ്ചാത്തലത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമായിരുന്നു. സമരത്തോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നത് സര്‍ക്കാരിന്റെ സുവ്യക്തമായ നിലപാടാണ്. സമരക്കാര്‍ ഉയര്‍ത്തിയ നാല് ആവശ്യങ്ങളില്‍ മൂന്നെണ്ണം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണെന്നും അത് സര്‍ക്കാര്‍ പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ദയാബായി മുഖവിലയ്ക്ക് എടുക്കുമോ എന്നതാണ് ചോദ്യം.മൂന്ന് കാര്യങ്ങള്‍ ശരിക്ക് അംഗീകരിച്ചാല്‍ സമരം തല്‍കാലം അവസാനിപ്പിക്കുമെന്നായിരുന്നു ദയാബായിയുടെ നിലപാട്.

അതേ സമയം സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി മുന്‍നിശ്ചയിച്ച പ്രകാരം ഇന്ന് സമര സ്ഥലത്ത് നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കും തിരിച്ചും പ്രതിഷേധ പ്രകടനം നടത്തും. ഞാനും ദയാബായിക്കൊപ്പം എന്ന പേരില്‍ നാളെ ജനപങ്കാളിത്തത്തോടെ ഉപവാസം നടത്തും. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഇടപെടണം,സമരസമിതി

ഒക്ടോബർ 16 ന് ആരോഗ്യവകുപ്പ് മന്ത്രിയും സാമൂഹ്യനീതി വകുപ്പ് മന്ത്രിയും വിളിച്ചു ചേർത്ത അനുരഞ്ജന സംഭാഷണത്തിൽ തീരുമാനങ്ങളായി ദയാബായിയുടെ സമ്മതത്തിനു വേണ്ടി പിരിഞ്ഞതായിരുന്നു. തീരുമാനങ്ങളുടെ രേഖ കിട്ടാതെ സമരം പിൻവലിക്കില്ല എന്ന് അവരെ സന്ദർശിച്ച മന്ത്രിമാരോട് പറഞ്ഞു.

 അഞ്ചു മണിയോട് കൂടി തീരുമാനങ്ങളുടെ മിനിട്ട്സ് ലഭിക്കുകയുണ്ടായി.

മന്ത്രിമാരുമായുണ്ടായ ചർച്ച
യുടെ വെളിച്ചത്തിൽ അംഗീകരിക്കപ്പെട്ട ആവശ്യങ്ങൾ അവ്യക്തമായാണ് ഡ്രാഫ്റ്റിൽ കണ്ടത്.

തീരുമാനം : കാസർകോട് ജില്ലയിലെ അഞ്ചു പ്രധാനപ്പെട്ട ആശുപത്രികളിൽ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, അമ്മയും കുഞ്ഞും ആശുപത്രി, ടാറ്റാ ആശുപത്രി- വിദഗ്ദ ചികിത്സ സംവിധാനങ്ങൾ ഒരുക്കണമെന്നതായിരുന്നു ആവശ്യം. ഇതിൽ ജില്ലാ ആശുപത്രിയിൽ ന്യൂറോളജി സംബന്ധമായ വിദഗ്ദ ചികിത്സ സംവിധാനം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും.

 മെഡിക്കൽ കോളേജ് സമയബന്ധിതമായി പൂർത്തിയാക്കും,

അമ്മയും കുഞ്ഞും ആശുപത്രി രണ്ടു മാസത്തിനുള്ളിൽ തുറന്നു പ്രവർത്തിക്കാനുള്ള ആലോചനയിലാണ്.

 മറ്റു ആശുപത്രികളിൽ പരിശോധനയ്ക്ക് ശേഷം ആവശ്യമായ സംവിധാനങ്ങൾ ഒരുക്കും.

മാനസിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പിലായവർക്കും മുഴുവൻ നഗരസഭ,  ഗ്രാമ പഞ്ചായത്തുകളിലും ദിനപരിചരണകേന്ദ്രങ്ങൾ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുമായി ആലോചിച്ച് നടപ്പിലാക്കും. 

മിനിട്ട്സ് ൽ അത് പരിഗണിക്കും എന്നാക്കി ചുരുക്കി.

 എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേക മെഡിക്കൽ ക്യാമ്പ് രണ്ടു മാസം കൊണ്ട് സംഘടിപ്പിക്കും.

 എന്നാൽ മിനിട്ട്സിൽ രേഖപ്പെടുതിയത് രണ്ടു മാസത്തിനുള്ളിൽ അപേക്ഷകൾ സ്വീകരിക്കും എന്നായി.

 ക്യാമ്പ് എപ്പോൾ നടക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
മിനിട്ട്സ് ൽ വ്യക്തത വരുത്തി തിരുത്തി കിട്ടുന്നത് വരെ
ദയാബായി നിരാഹാര സമരം തുടരുമെന്ന് ദയാബായി അറിയിച്ചു.

Post a Comment

Previous Post Next Post