ഖത്തർ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

(www.kl14onlinenews.com)
(16-Oct-2022)

ഖത്തർ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
ദോഹ :
ഖത്തർ കെഎംസിസി കാസർകോട് ജില്ലാ ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു . ലുക്മാനുൽ ഹകീമിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് എസ് .എ .എം ബഷീർ ഉദ്ഘാടനം ചെയ്‌തു .

പുതിയ കമ്മിറ്റി ഭാരവാഹികളായി ലുക്മാനുൽ ഹകീം (പ്രസിഡന്റ് ) , സമീർ ഉടുമ്പുന്തല (ജന:സെക്രട്ടറി ) , സിദീഖ് മണിയൻപാറ ( ട്രഷറർ) , ആദം കുഞ്ഞി, നാസർ കൈതക്കാട് , മൊയ്‌ദു ബേക്കൽ ,സഗീർ ഇരിയ മാങ്ങാട് (വൈസ് പ്രഡിഡണ്ടുമാർ ) , ഷാനിഫ് പൈക്ക ,മുഹമ്മദ് കെബി ബായാർ , അഷ്‌റഫ് ആവിയിൽ, സാദിഖ് കെസി ,( ജോ :സെക്രട്ടറിമാർ ) എന്നിവരെ തെരഞ്ഞെടുത്തു.


സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ ,സംസ്ഥാന വൈസ് പ്രസിഡൻറ് മുസ്തഫ ഏലത്തൂർ , സാദിഖ് പാലക്കാട്ട് എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു .
സംസ്ഥാന ഉപദേശക സംഗം എംപി ഷാഫി ഹാജി , സാലി ബേക്കൽ , മുട്ടം മഹമൂദ് ,കെഎസ് മുഹമ്മദ് , ,ആദം കുഞ്ഞി , എംവി ബഷീർ ,നാസർ കൈതക്കാട് എന്നിവർ പുതിയ കമ്മിറ്റിക്കു ആശംസകൾ നേർന്നു . . വാർഷിക റിപ്പോർട്ട് സമീർ ഉടുമ്പുന്തല അവതരിപ്പിച്ചു , ജില്ലാ ജനറൽ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതം പറഞ്ഞു

Post a Comment

Previous Post Next Post