സൈനികൻ അശ്വിന് നാടിന്റെ യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

(www.kl14onlinenews.com)
(24-Oct-2022)

സൈനികൻ അശ്വിന് നാടിന്റെ യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
അരുണാചൽ പ്രദേശിലെ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ കെവി അശ്വിന് വിടചൊല്ലി ജന്മനാട്. കാസർകോട് ചെറുവത്തൂരിലെ പൊതുജന വായനശാലയിൽ എത്തിച്ച സൈനികനെ അവസാനമായി കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. പൊതു ദർശനത്തിന് ശേഷം സൈനിക ബഹുമതികളോടെ ഭൗതികദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

പൊതുദർശനത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി അഹമ്മദ് ദേവർ കോവിലും മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദും അന്തിമോപചാരം അർപ്പിച്ചു. പോലീസിൻറെയും സൈന്യത്തിൻറെയും ഔദ്യോഗിക ബഹുമതി സല്യൂട്ടും ഏറ്റുവാങ്ങി. സഹോദരിമാരുടെ മക്കളായ ആതുലും ചിയാനും ചേർന്നാണ് ജവാൻറെ ചിതയ്ക്ക് തീകൊളുത്തിയത്.

നാലുവർഷം മുമ്പാണ് ഇലക്ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എഞ്ചിനീയറായി അശ്വിൻ സേനയിൽ കയറിയത്.അവധിക്ക നാട്ടിൽ വന്ന അശ്വിൻ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ മിഗ്ഗിംഗ് ഗ്രാമത്തിന് സമീപം കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. രണ്ട് പൈലറ്റുമാരുൾപ്പെടെ അഞ്ചുപേരാണ് എച്ച്എഎൽ രുദ്ര എന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post