കെഎംസിസി കാസർകോട് സോക്കർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്; കാസർകോട് മുനിസിപ്പാലിറ്റി ചാമ്പ്യൻമാർ

(www.kl14onlinenews.com)
(24-Oct-2022)

കെഎംസിസി കാസർകോട് സോക്കർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്; കാസർകോട് മുനിസിപ്പാലിറ്റി ചാമ്പ്യൻമാർ
ദോഹ: അടുത്ത മാസം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഖത്തർ കെഎംസിസി കാസർകോട് മണ്ഡലം സ്പോർട്സ് വിംഗ് കമ്മിറ്റി സങ്കടപ്പിച്ച പ്രഥമ സോക്കർ ലീഗ് 2022 ഫുട്ബോൾ ടൂർണമെന്റ് കാസർകോട് മുനിസിപ്പാലിറ്റി ചാമ്പ്യന്മാരായി, ആവേശകരമായ മധൂർ പഞ്ചായത്തും കാസറഗോഡ് മുനിസിപ്പാലിറ്റിയും തമ്മിൽ ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ കോയിൻ ടോസ്സിലൂടെ . കാസറഗോഡ് മുനിസിപ്പാലിറ്റിയെ ചാമ്പ്യൻമാരായി തെരഞ്ഞെടുത്തു

ഖത്തർ നാഷണൽ ഫുട്ബോൾ ടീം അണ്ടർ 17 ചീഫ് കോച്ച് ഇബ്രാഹിം മുഹമ്മദ് അൽ ഷാഫി ടൂർണമെന്റ് ഉൽഘടനം ചെയ്തു . ഖത്തർ നാഷണൽ ടീം അണ്ടർ 17 പ്ലയെർ തഹസിന് മുഹമ്മദ്, സംസ്ഥാന കെഎംസിസി ഉപദേശക വൈസ് ചെയർമാൻ എം പി ഷാഫി ഹാജി, റേഡിയോ സുനോ മാനേജിങ് ഡയറക്ടർ അമീറലി എന്നിവർ മുഖ്യ അതിതിയായി പങ്കെടുത്തു

കാസർകോട് മണ്ഡലത്തിലെ പ്രഗൽഭ ഫുട്ബോൾ ടീമുകളായ മൊഗ്രാൽ പുത്തൂർ , കാസർകോട് , മധുർ , ചെങ്കള,മലയോരം എന്നീ അഞ്ചു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്

ടൂർണമെന്റ്ലെ മികച്ച പ്ലേയറായി ദിൽഷാദ് ,കാസർകോട് മുനിസിപ്പലിറ്റി ബെസ്റ്റ് ഗോൾ കീപറായി ഷമീം മധുർ പഞ്ചായത്ത്‌ ടൂർണമെന്റിലെ ഫൈനൽ മാൻ ഓഫ് ദി മാച്ച് ആയി സിറാജി കാസർകോട് മുനിസിപ്പാലിറ്റിയെയും തെരഞ്ഞെടുത്തു.
കാസർകോട് കെഎംസിസി സോക്കർ ലീഗ് ചാമ്പ്യൻസ്നുള്ള ട്രോഫി വിതരണം സംസ്ഥാന കെഎംസിസി പ്രസിഡന്റ്‌ എസ് എം എ ബഷീർ, ജാഫർ കല്ലങ്കടി എന്നിവർ നിർവഹിച്ചു. ചാമ്പ്യൻസ് നുള്ള ക്യാഷ് പ്രൈസ് ജില്ലാ പ്രസിഡന്റ്‌ ലുക്കാൻ തളങ്ങരയും, റണ്ണേഴ്സ് നുള്ള ട്രോഫി ടൂർണമെന്റ് കോൺവീനർ ഹാരിസ് ചൂരി, ജാഫർ പള്ളം എന്നിവർ നിർവഹിച്ചു റണ്ണേഴ്സ് നുള്ള ക്യാഷ് പ്രൈസ് ഹാരിസ് എറിയാലും, ഷഫീക് ചെങ്ങളയും നിർവഹിച്ചു. ടൂർണമെന്റ്നു അലി ചെരൂർ, ഷാനിഫ് പൈക, അബ്ദുൽ റഹിമൻ എരിയൽ, അൻവർ കടവത്, നുമാൻ എന്നിവർ നേത്രത്വം നൽകി

Post a Comment

Previous Post Next Post