(www.kl14onlinenews.com)
(24-Oct-2022)
സിത്രാങ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ബംഗാളിൽ കനത്ത മഴ, തൊഴിലാളികൾക്ക് നേരെ പന്തൽ തകർന്നു വീണു
ശക്തമായ കാറ്റിലും(Heavy rain) മഴയിലും കാളി പൂജയ്ക്കായി സ്ഥാപിച്ച പന്തൽ(Pandal) തൊഴിലാളികൾക്ക് നേരെ തകർന്നു വീണു. പശ്ചിമ ബംഗാളിലെ (West Bengal) കൂച്ച് ബെഹാറിലാണ് സംഭവം. സിത്രാങ് (Sitrang) ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണിത്. ചുഴലിക്കാറ്റ് ഉടൻ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കൂച്ച് ബിഹാറിൽ ശക്തമായ കാറ്റും ഉണ്ടായി. പശ്ചിമ ബംഗാളിൽ കനത്ത മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ബംഗാളിലെ ജില്ലകളിൽ ഒന്നിലധികം പ്രദേശങ്ങളിൽ അടുത്ത ഏതാനും ദിവസങ്ങളിൽ ഇടിയോട് കൂടിയതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, പശ്ചിമ ബംഗാളിലെ ബഖാലി കടൽത്തീരത്ത് മഴ ശക്തിപ്രാപിക്കാൻ തുടങ്ങിയതോടെ ആളുകളെ ഒഴിപ്പിക്കാൻ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ടീമുകളെ വിന്യസിച്ചു. പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിന് തെക്ക് 520 കിലോമീറ്ററും ബംഗ്ലാദേശിലെ ബാരിസാലിൽ നിന്ന് 670 കിലോമീറ്റർ തെക്ക്-തെക്കുപടിഞ്ഞാറും തീരത്താണ് സിത്രാങ് ചുഴലിക്കാറ്റ് നിലവിലുള്ളത്. ടിങ്കോണ ദ്വീപിനും സാൻഡ്വിപ്പിനുമിടയിൽ ഇത് ബംഗ്ലാദേശ് തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post a Comment