ലുക്ക്-അസ് സീസൺ 3 ബാഡ്മിന്റൺ ലീഗ് സിറ്റിഗോൾഡ് സ്റ്റേഡിയത്തിൽ നടന്നു

(www.kl14onlinenews.com)
(24-Oct-2022)

ലുക്ക്-അസ് സീസൺ 3 ബാഡ്മിന്റൺ ലീഗ് സിറ്റിഗോൾഡ് സ്റ്റേഡിയത്തിൽ നടന്നു

കാസർകോട് :
ലുക്ക്-അസ് ബാഡ്മിന്റൺ സീസൺ 3 ലീഗ് മത്സരങ്ങൾ 
കൊമ്പനടുക്കം ഇൻഡോർ സിറ്റിഗോൾഡ് സ്റ്റേഡിയത്തിൽ നടന്നു, ആവേശകരമായ ഫൈനൽ മത്സരത്തിൽ ഷമീം & തബ്ഷീര്‍ ടീം നേരിട്ടുള്ള 2 സെറ്റുകൾക്ക് തഹസീബ്‌ & ഇർഷാദ് ടീമിനെ പരാചയപ്പെടുത്തി.
പ്ലേയർ ഓഫ് ദി ടൂർണമെന്റായി ഇർഷാദിനെ തെരഞ്ഞെടുത്തു,
സിറ്റിഗോൾഡ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ കരീം കോളിയാട് ടൂർണമെന്റ് ഉൽഗാടണം ചെയ്തു,
യു.എ.ഇ മലക് ഫാർമസി എം ഡി നജീബ് ടി.എം വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു.
അബ്ദുൽ കാദർ.ടി, സുബൈർ സി എം, അസ്ലം ടി എം, അസ്ലം എ എ, മുനീർ എം എം, സിദ്ദീഖ്  എ എ, മുഹമ്മദലി എ ബി, സാഹിർ, അബ്ദുൽ ലത്തീഫ് സി എം, ഷാഹി, ഷഫീഖ്, തമീം, ഹാരിസ്, ശിഹാബ്, ആബിദ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post