ദയാബായ് നടത്തുന്നത് നീതിക്കു വേണ്ടിയുള്ള പോരാട്ടം :പ്രഫുല്ല സാമന്തറായ്

(www.kl14onlinenews.com)
(03-Oct-2022)

ദയാബായ് നടത്തുന്നത് നീതിക്കു വേണ്ടിയുള്ള പോരാട്ടം :പ്രഫുല്ല
സാമന്തറായ്

തിരുവനന്തപുരം :
എൻഡോസൾഫാൻ ദുരന്തം ബാധിച്ച കാസറഗോഡിനു വേണ്ടി ദയാബായി നടത്തുന്ന സമരം നീതിയുടെ പക്ഷത്തു നിന്നാണന്ന് ഗ്രീൻ നൊബൈൽ ജേതാവ് പ്രഫുല്ല സാമന്തറായ് പറഞ്ഞു.
സർക്കാർ ഇടപെട്ട് ആവശ്യങ്ങൾ അംഗീകരിച്ച് ദയാബായിയെ നിരാഹാരം അവസാനിപ്പിക്കാനുള്ള തീരുമാനങ്ങളുണ്ടാവണമെന്ന് സാമന്തറായ് ആവശ്യപ്പെട്ടു. ദയാബായിയുടെ നിരാഹാര സമരം രണ്ട് ദിവസം പിന്നിടുന്നു.
കാസറഗോഡ് ജില്ലയുടെ ഭീദിതമായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് സമരമാരംഭിച്ചത്.
ഫാദർ ബേബി ചാലിൽ ഉദ്ഘാടനം ചെയ്തു.
എസ്. മിനി, എം.സുൽഫത്ത്. ജോൺ പെരുവന്താനം, ഡി.വിജയൻ , സാജൻ വേളൂർ, താജുദ്ദീൻ പടിഞ്ഞാറ്, എ.കെ രമ ടീച്ചർ, ജോണിക്കുട്ടി, ജോസ് ചാലക്കുടി സംസാരിച്ചു.

Post a Comment

Previous Post Next Post