ഇന്ന് ഇന്ത്യക്കാരുടെ ദിവസം! അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 44 കോടി

(www.kl14onlinenews.com)
(03-Oct-2022)

ഇന്ന് ഇന്ത്യക്കാരുടെ ദിവസം! അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 44 കോടി
അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ നിമിഷങ്ങള്‍ കൊണ്ട് കോടീശ്വരന്മാരാക്കിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റിന്‍റെ 244-ാം സീരീസ് 'മൈറ്റി - 20 മില്യന്‍' നറുക്കെടുപ്പില്‍ 44 കോടി സ്വന്തമാക്കി പ്രവാസി മലയാളിയായ പ്രദീപ് കെ പി. ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം സെപ്തംബര്‍ 13ന് വാങ്ങിയ 064141 നമ്പര്‍ ടിക്കറ്റാണ് വന്‍തുകയുടെ സമ്മാനം നേടിയത്.

സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ പ്രദീപിനെ ഫോണ്‍ വിളിച്ചിരുന്നു. താന്‍ ഡ്യൂട്ടിയിലാണെന്ന് പ്രദീപ് മറുപടി നല്‍കി. ഇന്ത്യക്കാരനായ അബ്ദുല്‍ ഖാദര്‍ ഡാനിഷ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. ഇദ്ദേഹം വാങ്ങിയ 252203 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ആലമ്പറമ്പില്‍ അബൂ ഷംസുദ്ദീനാണ്. 201861 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 064378 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള മനോജ് മരിയ ജോസഫ് ഇരുത്തയം 50,000 ദിര്‍ഹത്തിന്‍റെ നാലാം സമ്മാനം സ്വന്തമാക്കി.

ഇതാദ്യമായി രണ്ട് വിജയികള്‍ക്ക് ജീപ്പ് ഗ്രാന്റ് ചെറോക് കാര്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇക്കുറി ലഭിച്ചത്. ജീപ്പ് ഗ്രാന്റ് ചെറോക് സീരീസ് എട്ട് സ്വന്തമാക്കിയ രണ്ടുപേരും ഇന്ത്യക്കാരാണ്. 010952 എന്ന ടിക്കറ്റ് നമ്പരിലൂടെ ഷാജി പുതിയ വീട്ടില്‍ നാരായണന്‍ പുതിയ വീട്ടിലും 016090 എന്ന ടിക്കറ്റ് നമ്പരിലൂടെ മുഹമ്മദ് അലി പാറത്തൊടി എന്നിവരാണ് വിജികളായത്. ഇത്തവണ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ നേടിയെന്ന പ്രത്യേകത കൂടിയുണ്ട്.

നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനായി ബിഗ് ടിക്കറ്റ് വെബ്‍സൈറ്റിലൂടെ ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളക്കിലെയും ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴി നേരിട്ടും ടിക്കറ്റുകള്‍ വാങ്ങാം. വരാനിരിക്കുന്ന നറുക്കെടുപ്പുകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും മറ്റ് അറിയിപ്പുകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കാം.

Post a Comment

Previous Post Next Post