ക്രമസമാധാനം തകരാൻ സാധ്യത; മുംബൈയില്‍ നിരോധനാജ്ഞ,നവംബർ ഒന്നു മുതൽ 15 വരെ, അതീവജാഗ്രത പാലിക്കണമെന്ന് കമ്മീഷണര്‍

(www.kl14onlinenews.com)
(21-Oct-2022)

ക്രമസമാധാനം തകരാൻ സാധ്യത; മുംബൈയില്‍ നിരോധനാജ്ഞ,നവംബർ ഒന്നു മുതൽ 15 വരെ, അതീവജാഗ്രത പാലിക്കണമെന്ന് കമ്മീഷണര്‍
മുംബൈ: മുംബൈയിൽ നവംബർ ഒന്നു മുതൽ 15 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന നില തകർക്കാൻ ശ്രമങ്ങൾ ഉണ്ടായേക്കുമെന്ന രഹസ്യന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പൊലീസ് അതീവ ജാഗ്രത പാലിക്കണമെന്നും മുംബൈ പൊലീസ് കമ്മീഷണർ അറിയിച്ചു.

അഞ്ചോ അതിൽ അധികമോ പേരെ കൂട്ടം കൂടാൻ അനുവദിക്കില്ല. ജാഥകളും പൊതുയോഗങ്ങളും പാടില്ല. മരണം, വിവാഹം, സിനിമ തീയറ്റർ തുടങ്ങിയവയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കർശന പൊലീസ് നിരീക്ഷണം നഗരത്തിലാകെ ഏർപ്പെടുത്തും. ജനങ്ങൾ സഹകരിക്കണമെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു.

Post a Comment

Previous Post Next Post