കാസർകോട് ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു; 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

(www.kl14onlinenews.com)
(21-Oct-2022)

കാസർകോട് ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു; 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്ക്. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. അപകടത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്ററതയാണ് വിവരം.രണ്ട് അധ്യാപകർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. നാലുപേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് ബേക്കൂര്‍ സ്‌കൂളില്‍ ശാസ്ത്രമേള തുടങ്ങിയത്.

Post a Comment

Previous Post Next Post