ഖത്തർ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

(www.kl14onlinenews.com)
(17-Sep -2022)

ഖത്തർ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
ദോഹ: ഖത്തർ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. തുമാമ കെഎംസിസി ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് 2022-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഭാരവാഹികളായി ഹാരിസ് എരിയാൽ (പ്രസിഡന്റ്) ഷഫീഖ് ചെങ്കളം (ജനറൽ സെക്രട്ടറി) റഷീദ് ചെർക്കള (ട്രഷറർ). വൈസ് പ്രസിഡന്റുമാരായി ഹമീദ് അറന്തോട് (സീനിയർ), സലീം പള്ളം, ബഷീർ ബംബ്രാണി, ജാഫർ കല്ലങ്കടി, സെക്രട്ടറിമാരായി ശാക്കിർ കാപ്പി, ഹനീഫ് പട്ട്ല, അഷ്‌റഫ് കുളഞ്ഞുകര, ആസിഫ് ആദൂർ എന്നിവരെയും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി അലി ചേരുർ സ്വാഗതം പറഞ്ഞ യോഗത്തിൽ ബഷീർ ചെർക്കള അദ്യക്ഷത വഹിച്ചു. ഖത്തർ കെഎംസിസി ഉപദേശക സമിതി ചെയർമാൻ ഡോ.എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ മുഖ്യപ്രഭാഷണം നടത്തി. പ്രവർത്തന റിപ്പോർട്ട് അലി ചേരൂറും വാർഷിക കണക്ക് റിപ്പോർട്ട് ബഷീർ ചാലക്കുന്നും അവതരപ്പിച്ചു. ജില്ലാ പ്രസിഡന്റ് ലുഖ്മാൻ തളങ്കര,ട്രഷറർ നാസർ കൈതക്കാട്,മുൻ ജില്ലാ ജനറൽ സെക്രട്ടറി ആദം കുഞ്ഞി തളങ്കര,മണ്ഡലം നേതാകളായ യൂസുഫ് മാർപ്പനടുക്ക,റഫീഖ് കുന്നിൽ,അസീബ് തളങ്കര,ഇഖ്ബാൽ നീർച്ചാൽ,ഷാനിഫ് പൈക്ക,ഫൈസൽ ഫില്ലി,നൗഷാദ് പൈക,ഹാരിസ് ചൂരി,അബ്ദുറഹിമാൻ എരിയാൽ എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ പഞ്ചായത്ത് മുനിസിപ്പൽ കമ്മിറ്റികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചവർക്ക് ഉപഹാരം നൽകി അനുമോദിച്ചു.
റിട്ടേർണിംഗ് ഓഫിസർമാരായ അഷ്റഫ്, മൊയ്തീൻ ബേക്കൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെക്രട്ടറി ഷഫീഖ് ചെങ്കളം നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post