മുഫീദയുടെ ആത്മഹത്യ ; ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകന്‍ അറസ്റ്റില്‍

(www.kl14onlinenews.com)
(17-Sep -2022)

മുഫീദയുടെ ആത്മഹത്യ ; ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകന്‍ അറസ്റ്റില്‍
വയനാട് തരുവണയിലെ മുഫീദയുടെ മരണത്തില്‍, മുഫീദയുടെ ഭര്‍ത്താവ് ഹമീദിന്റെ ആദ്യഭാര്യയിലെ മകന്‍ ജാബിര്‍ അറസ്റ്റില്‍. ഈ മാസം ആദ്യമാണ് മുഫീദ ആത്മഹത്യക്ക് ശ്രമിച്ചത്.
ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുഫീദ രണ്ടാം തീയതിയാണ്‌
മരിച്ചത്. ഭര്‍ത്താവിന്റെ ബന്ധുക്കളും മക്കളും വിവാഹമോചനം ആവശ്യപ്പെട്ട് നടത്തിയ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പരാതി.

ജൂലൈ 3 നാണ് മുഫീദയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. മുഫീദയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മക്കള്‍ ഭീഷണിപ്പെടുത്തുന്നതിനിടെ മുഫീദ, മണ്ണെണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 3 പേരടങ്ങിയ സംഘം ആത്മഹത്യ തടയാന്‍ ശ്രമിക്കാതെ തീയാളുന്നത് കണ്ട് നില്‍ക്കുകയായിരുന്നുവെന്ന് മുഫീദയുടെ മകന്‍ പറയുന്നു. ആത്മഹത്യ പ്രേരണക്കുറ്റം, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് ജാബിറിനെതിരെയുള്ളത്.

Post a Comment

Previous Post Next Post