രാജ്യത്ത് 4,272 പുതിയ കേസുകള്‍, 24 മണിക്കൂറിനിടെ 27 മരണം

(www.kl14onlinenews.com)
(29-Sep -2022)

രാജ്യത്ത് 4,272 പുതിയ കേസുകള്‍,
24 മണിക്കൂറിനിടെ 27 മരണം
ഡൽഹി :
രാജ്യത്ത് വീണ്ടും കോവിഡ് ഭീഷണി ഉയരുന്നു. ബുധനാഴ്ച 4,272 പുതിയ കോവിഡ് 19 കേസുകളും 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,45,83,360 ആയി ഉയര്‍ന്നു. മരണസംഖ്യ 5,28,611 ആയി ഉയരുകയും ചെയ്തു. കേരളത്തില്‍ 16 മരണവും മഹാരാഷ്ട്രയില്‍ 11 മരണവും ബീഹാര്‍, പശ്ചിമ ബംഗാളില്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

അതേസമയം, സജീവമായ കേസുകളുടെ എണ്ണം 1.35 ശതമാനം പോസിറ്റീവ് നിരക്കില്‍ 40,750 ആയി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,474 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.72 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തി.

Post a Comment

Previous Post Next Post