സമരം നടത്തുന്നതിന് പ്രായം തടസ്സമാവില്ല:ദയാബായ്

(www.kl14onlinenews.com)
(29-Sep -2022)

സമരം നടത്തുന്നതിന് പ്രായം തടസ്സമാവില്ല:ദയാബായ്
കൊച്ചി :
എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി കാസർകോട് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഐയിംസ് പ്രൊപോസലിൽ കാസർകോടിന്റെ പേര് ചേർക്കണമെന്നും ജില്ലയിൽ വിദഗ്ധ ചികിത്സ സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിരാഹാര സമരം നടത്തുന്നതിൽ പ്രായം ഒരു കാരണവശാലും പ്രശ്നമല്ലെന്ന് ദയാബായി പറഞ്ഞു. ഒക്ടോബർ 2 സെക്രട്ടറിയേറ്റ് ന് മുന്നിലെ അനിശ്ചിത കാല നിരാഹാരസമരത്തിന്റെ മുന്നോടിയായി എറണാകുളം പ്രെസ്സ്ക്ലബ്ബിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു
ദയാബായ്.
ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെ സംബന്ദ്ധിച്ചിടത്തോളം പ്രശ്നമാവില്ലെന്ന് ചോദ്യത്തിന് മറുപടിയായി അവർ പ്രതികരിച്ചു. പത്രസമ്മേളനത്തിൽ ദയാബായി, സി ആർ നീലകണ്ഠൻ, ജ്യോതി എറണാകുളം,കൃപ പെരുമ്പാവൂർ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പി ഷൈനി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post