രാജ്യത്ത് പ്രതിദിനം റോഡിൽ പൊലിയുന്നത് 426 ജീവനുകൾ; മണിക്കൂറിൽ 18 പേർ

(www.kl14onlinenews.com)
(05-Sep -2022)

രാജ്യത്ത് പ്രതിദിനം റോഡിൽ പൊലിയുന്നത് 426 ജീവനുകൾ; മണിക്കൂറിൽ 18 പേർ
ഡൽഹി :ലോകത്തിലെ വാഹനങ്ങളിൽ മൂന്നു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. എന്നാൽ ലോകത്തിലെ റോഡപകട മരണങ്ങളിൽ 12 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2021ൽ രാജ്യത്ത് റോഡപകടങ്ങളിൽ 1.55 ലക്ഷം പേരാണ് മരിച്ചത്. ശരാശരിയെടുത്താൽ പ്രതിദിനം 426 പേരും ഓരോ മണിക്കൂറിൽ 18 പേരും. ഒരു കലണ്ടർ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. കൂടാതെ, രാജ്യത്തെ 4.03 ലക്ഷം റോഡപകടങ്ങളിൽ 3.71 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനമാണ് കൂടുതൽ സുരക്ഷിതമെന്നും രേഖകൾ പറയുന്നു. കാർ, ബൈക്കുകൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, പൊതുഗതാഗത വാഹനങ്ങളാണ് ഏറ്റവും കുറവ് അപകടത്തിൽപെട്ടത്. വാഹനാപകടങ്ങളിലെ ഉയർച്ച രാജ്യത്തെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

കാറിൽ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുമ്പോൾ സ്വയം ശ്രദ്ധിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ കാറിലെ എയർബാഗുകളും സീറ്റ് ബെൽറ്റുകളും പോലുള്ള സുരക്ഷാ സംവിധാനങ്ങളും അറിഞ്ഞിരിക്കണം. രാജ്യത്ത് പലരും സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ഡ്രൈവ് ചെയ്യുന്നത്. ഇതിൽതന്നെ പിൻസീറ്റിലിരിക്കുന്ന യാത്രക്കാർ അപൂർവമായി മാത്രമാണ് ബെൽറ്റ് ധരിക്കുന്നത്.

പിൻസീറ്റ് ബെൽറ്റുകൾ ഉപയോഗിക്കുന്നതിലൂടെ മരണനിരക്ക് 25 ശതമാനം വരെ കുറക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പറയുന്നു. മുൻസീറ്റ് യാത്രക്കാരെ മരണത്തിൽനിന്നും ഗുരുതര പരിക്കിൽനിന്നും രക്ഷിക്കാനുമാകും.

Post a Comment

Previous Post Next Post