മത്സരവിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി സന്ദേശംചൗക്കി

(www.kl14onlinenews.com)
(05-Sep -2022)

മത്സരവിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി സന്ദേശംചൗക്കി
അടുക്കത്തബയൽ: സന്ദേശം ലൈബ്രറിയുടേയും നെഹ്റു യുവകേന്ദ്രയുടേയും ലൈബ്രറി കൗൺസിലിന്റേയും സംയുക്താഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി അടുക്കത്തു ബയൽ ഗവ:യു.പി.സ്കൂളിൽ വെച്ചുനടത്തിയ ക്വിസ്സ് മത്സരത്തിൽ വിജയികളായവർക്ക് സർട്ടിഫിക്കററും മൊമെന്റോയും നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോധരൻ, ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ . ബസ്സ് ഓണേർസ് അസോസിയേഷൻ ജില്ലാ ട്രഷറർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ . സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദ്. സന്ദേശം സംഘടനാ സെക്രട്ടറി എം.സലിം, സ്കൂൾ പി.ടി.എ.പ്രസിഡണ്ട് കെ.ആർ. ഹരീഷ് എന്നിവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ്സ് യശോദ ടീച്ചർ സ്വാഗതവും ടി. ആശ ടീച്ചർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post