ആർഎസ്എസ് ആസ്ഥാനത്തിന് കേന്ദ്ര അർധ സൈനിക വിഭാഗത്തിന്‍റെ സുരക്ഷ; 150 അംഗ സിഐഎസ്എഫ് സംഘം സുരക്ഷ നൽകും

(www.kl14onlinenews.com)
(05-Sep -2022)

ആർഎസ്എസ് ആസ്ഥാനത്തിന് കേന്ദ്ര അർധ സൈനിക വിഭാഗത്തിന്‍റെ സുരക്ഷ; 150 അംഗ സിഐഎസ്എഫ് സംഘം സുരക്ഷ നൽകും
നാഗ്‍പൂർ: ആർ എസ് എസ് ആസ്ഥാനത്തെ സുരക്ഷ കേന്ദ്ര അർധ സൈനിക വിഭാഗം ഏറ്റെടുത്തു. നാഗ്പൂരിലെ ആസ്ഥാനത്തെ സുരക്ഷ സെപ്റ്റംബർ ഒന്നുമുതലാണ് സി ഐ എസ് എഫ് ഏറ്റെടുത്തത്. നിലവിലുള്ള സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സിന് പകരം 150 സി ഐ എസ് എഫ് സംഘം ആകും സുരക്ഷ ചുമതല നിര്‍വഹിക്കുക. സി ഐ എസ് എഫ് ഡെപ്യുട്ടി കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ആകെ സുരക്ഷയുടെ ചുമതല. ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന് സെഡ് പ്ലസ് സുരക്ഷ നല്‍കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു

Post a Comment

Previous Post Next Post