ആണായി ചമഞ്ഞ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതിക്ക് പത്ത് വര്‍ഷം തടവും പിഴയും

(www.kl14onlinenews.com)
(17-Sep -2022)

ആണായി ചമഞ്ഞ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതിക്ക് പത്ത് വര്‍ഷം തടവും പിഴയും
മാവേലിക്കരയില്‍ ആണായി ചമഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയായ യുവതിക്ക് പത്ത് വര്‍ഷം തടവും പിഴയും. ഹരിപ്പാട് പ്രത്യേക ഫാസറ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെ ആണ് പത്ത് വര്‍ഷം കഠിന തടവിനും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും നല്‍കാന്‍ വിധിച്ചത്. ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ് സജികുമാര്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ സന്ധ്യ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവര്‍ പോലീസിന്റെ പിടിയിലാകുമ്പോള്‍ മാത്രമാണ് സന്ധ്യ യുവതിയായിരുന്നുവെന്ന വിവരം പെണ്‍കുട്ടി തിരിച്ചറിയുന്നത്. ഒമ്പത് ദിവസം കുട്ടി ഇവരുടെ പക്കലുണ്ടായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണ്ണവും പണവും ഇവര്‍ കൈക്കലാക്കി. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.

Post a Comment

Previous Post Next Post