കണ്ണൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്

(www.kl14onlinenews.com)
(25-Sep -2022)

കണ്ണൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്
കണ്ണൂർ: പാനൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് പാനൂർ പാറാട് ആണ് സംഭവം. പാറാട് സ്വദേശി അജ്മലിന്‍റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്.

കഴിഞ്ഞ ദിവസം പാനൂരിലെ ലീഗ് നേതാവിന്‍റെ വീടിന് നേരെ ബോംബേറ് നടന്നിരുന്നു. മുസ്‍ലിം ലീഗ് മൊകേരി പഞ്ചായത്ത് പ്രസിഡന്‍റ് അസീസ് കാങ്ങാടന്‍റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. പുലര്‍ച്ചെ ഒന്നരമണിയോടെ ഗേറ്റിന് നേരെയാണ് ബോംബെറിഞ്ഞത്.

അതിനിടെ പോപുലര്‍ ഫ്രണ്ട് കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിനിടെ മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ അക്രമ സംഭവങ്ങളിൽ എട്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. ഏഴു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. അക്രമങ്ങളിൽ ഇതുവരെ 10 പോപുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. വിവിധ കേസുകളിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. ഹർത്താൽ ദിവസം ജില്ലയിൽ ഏറ്റവുമധികം അക്രമസംഭവങ്ങളുണ്ടായത് മട്ടന്നൂർ സ്‌റ്റേഷൻ പരിധിയിലാണ്.

Post a Comment

Previous Post Next Post