ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക്; രാജസ്ഥാൻ മുഖ്യമന്ത്രിയെ ഇന്നറിയാം

(www.kl14onlinenews.com)
(25-Sep -2022)

ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക്; രാജസ്ഥാൻ മുഖ്യമന്ത്രിയെ ഇന്നറിയാം
രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ച ഇന്ന് നടക്കും. അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ചർച്ച ചെയ്യാനായി പാർട്ടി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ഗെഹ്ലോട്ട് സ്ഥാനമൊഴിഞ്ഞാൽ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് യോഗം ചർച്ച ചെയ്‌തേക്കും.

പാർട്ടിയിലെ മുതിർന്ന നേതാക്കളായ അജയ് മാക്കൻ, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ. ഹൈക്കമാൻഡ് പിന്തുണ സച്ചിൻ പൈലറ്റിനാണ്. എന്നാൽ സച്ചിനെ മുഖ്യമന്ത്രിയാക്കരുതെന്ന നിലപാടിലാണ് അശോക് ഗെഹ്ലോട്ട്. തന്റെ വിശ്വസ്തനായ സി.പി ജോഷി അടക്കമുള്ളവരുടെ പേരാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

അതേസമയം, അശോക് ഗെഹ്ലോട്ട് പാർട്ടി അധ്യക്ഷനാകുകയും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്താൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ തങ്ങൾ എതിർക്കില്ലെന്ന് ബിഎസ്പിയായി മാറിയ ആറ് കോൺഗ്രസ് എംഎൽഎമാരിൽ ഒരാളായ രാജസ്ഥാൻ മന്ത്രി രാജേന്ദ്ര ഗുധ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കുന്നതിനായി സച്ചിൻ പൈലറ്റ് കഴിഞ്ഞ മൂന്ന് ദിവസമായി രാജസ്ഥാനിലെ ഭൂരിപക്ഷം പാർട്ടി എംഎൽഎമാരുമായും സംവദിച്ചതായാണ് വിവരം.

Post a Comment

Previous Post Next Post