(www.kl14onlinenews.com)
(25-Sep -2022)
ആര്യാടൻ മുഹമ്മദിൻ്റെ മരണം കോൺഗ്രസിനു മാത്രമല്ല, കേരളത്തിലെ രാഷ്ട്രീയ രംഗത്തിനും നഷ്ടം: രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട് :
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ ഓർമിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. കുഞ്ഞാലി വധക്കേസിൽ ആര്യാടൻ മുഹമ്മദിനെ കോടതി വെറുതെ വിട്ടപ്പോൾ അന്നാണ് ആദ്യമായി കേരളത്തിൻ്റെ തെരുവുകളിൽ മാർക്സിസ്റ്റുകാർ ‘ഇന്ത്യൻ കോടതി ബൂർഷ്വാ കോടതി, ബൂർഷ്വാ കോടതി തുലയട്ടെ’ എന്ന മുദ്രാവാക്യം വിളിച്ചത് എന്ന് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
മലപ്പുറം ജില്ലയില് കോൺഗ്രസ് പാർട്ടിയുടെ ഒരു നിറസാന്നിധ്യമായിരുന്നു ഏതാണ്ട് അറുപത് വർഷക്കാലത്തോളം അദ്ദേഹം. കേരള രാഷ്ട്രീയത്തിൽ അദ്ദേഹം നിരവധി അലങ്കരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തമാക്കാൻ ഡിസിസി പ്രസിഡൻറ് പദവി അലങ്കരിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൂടാതെ കെപിസിസിയുടെ ജനറൽ സെക്രട്ടറി ആയിരുന്നു. കേരളത്തിൽ നിരവധി വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു. ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനും, ശ്രീ ആര്യാടൻ മുഹമ്മദും തമ്മിൽ നിലമ്പൂരിൽ ഒരു മത്സരം നടന്നിട്ടുണ്ട്. 1978ൽ പാർട്ടിയിൽ ആശയപരമായ ഒരു ധ്രുവീകരണം ഉണ്ടായതിനുശേഷം അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായിരുന്ന ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെയാണ് അന്ന് ആൻ്റണി വിഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ പോയപ്പോൾ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചത്. ആര്യാടൻ മുഹമ്മദിനെതിരെ കുഞ്ഞാലി വധക്കേസ് ആരംഭിച്ചു. കുഞ്ഞാലി എന്ന് പറയുന്ന നേതാവിനെ കൊന്നത് ആര്യാടൻ മുഹമ്മദ് എന്നാണ് പറഞ്ഞു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കേസ് നടന്നു. അവസാനം കോടതി അദ്ദേഹത്തെ വെറുതെ വിട്ടപ്പോൾ അന്നാണ് ആദ്യമായി കേരളത്തിൻ്റെ തെരുവുകളിൽ മാർക്സിസ്റ്റുകാർ ‘ഇന്ത്യൻ കോടതി ബൂർഷ്വാ കോടതി, ബൂർഷ്വാ കോടതി തുലയട്ടെ’ എന്ന മുദ്രാവാക്യം വിളിച്ചത്. അന്ന് മുതൽ ഒരു ബന്ധം എനിക്കുണ്ട്. നിരവധി വർഷക്കാലം. മലപ്പുറത്ത്പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് എല്ലാ കാലത്തും വ്യക്തമായ നിലപാടുണ്ടായിരുന്നു. ആ നിലപാടിൽ അടിയുറച്ച് നിന്നിട്ടുണ്ട്. അതുകൊണ്ട് പലപ്പോഴും യുഡിഎഫിൻ്റെ ഏറ്റവും വലിയ ഘടകകക്ഷിയായ മുസ്ലിം ലീഗുമായി ഒരു ശീതസമരത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ട്. കാരണം അദ്ദേഹത്തിൻ്റെറെ നിലപാടുകൾ എന്നും നെഹ്റുവിയൻ കാഴ്ചപ്പാടിലൂടെയാണ് അദ്ദേഹം സഞ്ചരിക്കുന്നത്. അതുകൊണ്ട് ആ നെഹ്റുവിയൻ കാഴ്ചപ്പാട് ചില തെറ്റിദ്ധാരണകൾക്ക് ഇടയാക്കുകയും മുന്നണിക്ക് തന്നെ ചില വിള്ളലുണ്ടാക്കാൻ അദ്ദേഹത്തിൻ്റെ ചില പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ് സത്യം. എന്നാൽ പോലും എല്ലാവരാലും ആദരിക്കപ്പെടുന്ന, മുസ്ലിം ലീഗുകാരാൽ പോലും ആരാധിക്കപ്പെടുന്ന ഒരു നേതാവാണ് അദ്ദേഹം.
കഴിഞ്ഞ കുറെ കാലമായി അദ്ദേഹം അസുഖബാധിതനായി അദ്ദേഹത്തിൻറെ കോഴിക്കോട്ട് വസതികളിൽ ഇങ്ങനെ താമസിച്ചിട്ടാണ് ഈ അടുത്ത കാലത്ത് നിലമ്പൂരേക്ക് വന്നത്. അദ്ദേഹത്തിൻ്റെ മരണം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല, മലപ്പുറം ജില്ലയ്ക്ക് മാത്രമല്ല, കേരളത്തിലെ രാഷ്ട്രീയ രംഗത്തിനൊരു തീരാനഷ്ടമാണ്. കാരണം അദ്ദേഹം ഒരു നേതാവായിരുന്നില്ല. സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലും അതുപോലെ തന്നെ കാരുണ്യ പ്രവർത്തനങ്ങളിലും ഒരു ജീവസുറ്റ പ്രവർത്തനം കാഴ്ചവെച്ച നേതാവാണ്. അദ്ദേഹത്തിൻ്റെ വേർപാടിൽ ഞാൻ അനുശോചിക്കുന്നു
Post a Comment