(www.kl14onlinenews.com)
(21-Sep -2022)
വിദ്യാനഗർ : യുവാക്കളിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യ പ്രവണതയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കാസർഗോഡ് ഗവൺമെൻറ് കോളേജ് എൻഎസ്എസ് വിദ്യാനഗർ വനിത പോലീസ് സ്റ്റേഷനും എൻഎസ്എസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ. രമ എം ന്റെ അധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ആസിഫ് കാക്കശ്ശേരി സ്വാഗത പ്രസംഗം നടത്തി. കാസർഗോഡ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് വിഷ്ണുപ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കാസർഗോഡ് ശിശു സൗഹൃദ സ്റ്റേഷൻ കോഡിനേറ്റർ പി കെ രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ആത്മഹത്യ പ്രവണതയെ പറ്റിയും മാനസികാരോഗ്യത്തിന്റെ ആവശ്യകതയെപ്പറ്റിയുമുള്ള ക്ലാസ്സ് നടന്നത്. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളും ഓൺലൈൻ വിദ്യാഭ്യാസത്തിൻറെ ന്യൂനതകളും വിദ്യാർത്ഥി സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടാണ് യൂണിറ്റ് ഇത്തരത്തിൽ ഒരു പരിപാടി ആസൂത്രണം ചെയ്തത് ജീവിതത്തിന്റെ ശരിയായ ആസ്വാദനത്തെപ്പറ്റിയും പ്രത്യാശയെ പറ്റിയുമുള്ള പുത്തൻ പാഠങ്ങളാണ് ക്ലാസ്സിലൂടെ വളണ്ടിയർമാർക്ക് ലഭിച്ചത് പ്രോഗ്രാം ഓഫീസർ ഡോ ആശാലത സി കെ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു വളണ്ടിയർ സെക്രട്ടറിമാരായ അഞ്ജന എം, വൈഷ്ണവി വി, പ്രസാദ് ബി കിരൺ കുമാർ പി, മേഘ, വൈശാഖ് എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment