(www.kl14onlinenews.com)
(01-Sep -2022)
പ്രണയപ്പക വീണ്ടും, തൃശ്ശൂരിൽ പെൺകുട്ടിയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി
തൃശൂര്‍: നഗരമധ്യത്തില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. തൃശൂര്‍ എംജി റോഡില്‍ ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഷേവിങ് ബ്ലേഡ് ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തിനും പുറത്തും കുത്തി പരുക്കേല്‍പ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരുക്ക് ഗുരുതരമല്ല. പ്രണയ നൈരാശ്യമാണ് ആക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
യുവതിയെ കഴുത്തറുത്ത് കൊല്ലാനാണ് പ്രതി ശ്രമിച്ചത്. ആക്രമണത്തിനിടയില്‍ ഷേവിങ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തിനും പുറത്തും കുത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ കീഴ്‌പ്പെടുത്തി പൊലീസില്‍ വിവരമറിയിച്ചു
Post a Comment