പ്രകൃതി ഭംഗിയും ഗ്രാമീണ തനിമയും നിറഞ്ഞ 'മൊഗ്രാലിന് തിലകം ചാർത്താനൊരുങ്ങുന്ന റിസോർട്ട് പദ്ധതിയുടെ കൺവെൻഷനും ലോഗോ പ്രാകാശനവും' ദുബായിൽ നടന്നു

(www.kl14onlinenews.com)
(05-Sep -2022)

പ്രകൃതി ഭംഗിയും ഗ്രാമീണ തനിമയും നിറഞ്ഞ 'മൊഗ്രാലിന് തിലകം ചാർത്താനൊരുങ്ങുന്ന റിസോർട്ട് പദ്ധതിയുടെ കൺവെൻഷനും ലോഗോ പ്രാകാശനവും' ദുബായിൽ നടന്നു
ദുബായ്: പ്രകൃതിയുടെ പച്ചപ്പിൽ മനോഹാരിത തുളുമ്പുന്ന കടലും കായാലും ഒളി മങ്ങാത്ത ഓർമ്മകൾ പോലെ കിരീടം വെച്ച മൊഗ്രാലിന്റെ പ്രകൃതി രമണിയതയിക്ക് മകുടം ചാർത്താൻ പാരമ്പര്യ തനിമ നിറഞ്ഞു നിൽക്കുന്ന 'ലേക് റിസോർട്ട്' ന്റെ ലോഗോ പ്രാകാശനവും സംരംഭക കൂട്ടായിമയും ദുബായ് പേൾ ഗ്രീക്ക് ഹോട്ടലിൽ നടന്നു. വ്യവസായ പ്രമുഖനും വെൽഫിറ്റ് ഗ്രൂപ്പ് ഇന്റർ നാഷണൽ ചെയർമാനു മായ യഹിയ തളങ്ങര ചടങ്ങ് ഉദ്ഘാടനം ചെയ്തു. റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു.
സാധാരണക്കാരെയടക്കം പങ്കാളികളാക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന റിസോർട്ട്, വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്രിക്കുന്നത്. 3 ഏക്കർ സ്‌ഥലത്ത് ഉദ്ദേശം 3  കോടിയോളം മുതൽ മുടക്ക് വരുന്ന പദ്ധതി കാസർഗോഡ് ജില്ലയിലെ വിനോദ മേഖലയ്ക്ക് മുതൽ കൂട്ടാവും.  
ചടങ്ങിൽ  അറബ് പ്രമുഖരായ  യുസഫ് അൽ ഹുസൈനി,താരിഖ്  താബിത്, കാലിദ് പാറപ്പള്ളി,അലി നാങ്കി, ഹൈദ്രോസി തങ്ങൾ ഹനീഫ മരവയൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.  അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. കെ എം അബ്ബാസ്, സലാം പാപ്പിനാശേരി, ഫത്താഹ്‌ ഹംസ തോട്ടി  അഡ്വി. ഇബ്രാഹിം ഖലീൽ  തുടങ്ങിയർ സംസാരിച്ചു. ഹുസൈനാർ ഹാജി, ഷാഹുൽ  തങ്ങൾ, ഹനീഫ് ടി ആർ. മുഹമ്മദ് കുഞ്ഞി പോലീസ്.  അസീബ്  ബദർ നഗർ. അബ്ദുൽ റഹിമാൻ അമാന. ഹമീദ്  മൂല.ഫൈസൽ മൊയ്‌സിൻ,ഫായാസ് ഉപ്പള ശാഫി  അജ്മാൻ,കമറുദ്ദീൻ തളങ്ങര ഇബ്രാഹിം പി. വൈ. ശബീർ  കീഴുർ ഹനിഫ്  പൊയ്യ. ബാദ്രു തങ്ങൾ  ഇബ്രാഹിം ബേരിക്കെ  റാഫി കല്ലട്ര തുടങ്ങിയവർ സംബന്ധിച്ചു. മാനേജിങ് ഡയറക്ടർ  ഷംസീർ ചൗക്കി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post