പഴയതുണികള്‍ ചോദിച്ച് വീടുകള്‍ കയറിയിറങ്ങും; വയോധികയുടെ മാല പൊട്ടിച്ച് കടന്നയാള്‍ പിടിയില്‍

(www.kl14onlinenews.com)
(11-Sep -2022)

പഴയതുണികള്‍ ചോദിച്ച് വീടുകള്‍ കയറിയിറങ്ങും; വയോധികയുടെ മാല പൊട്ടിച്ച് കടന്നയാള്‍ പിടിയില്‍
അങ്കമാലി: പീച്ചാനിക്കാടില്‍ വൃദ്ധയുടെ മാല കവര്‍ന്ന് രക്ഷപ്പെട്ട അന്തര്‍ സംസ്ഥാന യുവാവിനെ പൊലീസ് പിടികൂടി. പെരുമ്പാവൂര്‍ പള്ളിക്കവലയില്‍ വാടകക്ക് താമസിക്കുന്ന ബെംഗളുരു സ്വദേശി പ്രതാപിനെയാണ്(26) അങ്കമാലി പൊലീസ് പിടികൂടിയത്. പഴയ തുണികള്‍ ശേഖരിക്കാനെന്ന വ്യാജേന വീടുകള്‍ കയറിയിറങ്ങിയ ആളാണ് മാല കവര്‍ന്നത്.

പീച്ചാനിക്കാടില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. പഴയ തുണിയുണ്ടോയെന്ന് അന്വേഷിച്ചെത്തിയ യുവാവ് വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. വൃദ്ധ ഒച്ചവെച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് അങ്കമാലി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കേസ് അന്വേഷണം നടത്തിയതിനു പിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
മാലപൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് ഇത് പെരുമ്പാവൂരിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരുന്നു. അന്വേഷണത്തിനിടെ പണയം വെച്ച മാല പൊലീസ് കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. വര്‍ഷങ്ങളായി പ്രതി കുടുംബവുമൊത്ത് കേരളത്തിലാണ് താമസമെന്നും പൊലീസ് പറഞ്ഞു. ഇത്തരം ഇടപാടുകളുമായി വീടുകളിലെത്തുന്ന അപരിചിതരെ സൂക്ഷിക്കണമെന്നും പൊലീസ് അറിയിച്ചു.

ഇന്‍സ്‌പെക്ടര്‍ പിഎം ബൈജു, എസ്‌ഐ എല്‍ദോ കെ പോള്‍, എഎസ്‌ഐ ഫ്രാന്‍സിസ്, എസ്‌സിപിഒ മാരായ മിഥുന്‍, അജിത്, ഷൈജു അഗസ്റ്റിന്‍ തുടങ്ങിയവരാണ് അന്വഷേണ സംഘത്തിലുണ്ടായിരു്ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Post a Comment

Previous Post Next Post