വിധി എതിരാവുമ്പോള്‍ ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത് ശരിയല്ല: സുപ്രീംകോടതി

(www.kl14onlinenews.com)
(11-Sep -2022)

വിധി എതിരാവുമ്പോള്‍ ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത് ശരിയല്ല: സുപ്രീംകോടതി
ഡല്‍ഹി: വിധി എതിരാവുമ്പോള്‍ ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിക്കുന്ന പ്രവണതക്കെതിരെ സുപ്രീംകോടതി. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ജഡ്ജിമാരുടെ ആത്മവീര്യം തകര്‍ക്കുന്നതിലാണ് കലാശിക്കുന്നതെന്നും ജസ്റ്റിസുമാരായ എം ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. രാജസ്ഥാന്‍ ധൗല്‍പുറിലെ കോടതിയിലുള്ള വിചാരണ ഉത്തര്‍പ്രദേശിലെ നോയ്ഡ കോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളിയാണ് കോടതിയുടെ പരാമര്‍ശം.

തങ്ങളുടെ എതിര്‍കക്ഷിയായ ചില പ്രമുഖര്‍ ധൗല്‍പുറിലെ കോടതിയില്‍ സ്വാധീനം ചെലുത്തുന്നതുകൊണ്ടാണ് വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ കോടതിയുടെ ഭാഗത്ത് നിന്ന് എതിരായ വിധി വന്നത് കൊണ്ട് മാത്രം വിചാരണ കോടതി മാറ്റണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സ്വാധിനത്തിന് വഴങ്ങിയാണ് കോടതി ഹര്‍ജിക്കാരനെതിരെ വിധിച്ചതെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Post a Comment

Previous Post Next Post