(www.kl14onlinenews.com)
(07-Sep -2022)
മദ്രസ കഴിഞ്ഞ് മടങ്ങവെ ട്രെയിൻ തട്ടി എട്ട് വയസ്സുകാരൻ മരിച്ചു,
തൃശൂർ: തൃശൂരില്‍ മുള്ളുർക്കരയിൽ രണ്ടാം ക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു. ആറ്റൂർ സ്വദേശി കുമുള്ളമ്പറമ്പിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് റിസ്‌വാൻആണ് മരിച്ചത്. എട്ട് വയസായിരുന്നു. രാവിലെ 8.30 ഓടെ മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രാക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന ജേഷ്ഠൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
റെയിൽവേ ട്രാക്കിന് സമീപത്താണ് റിസ്‌വാന്റെ വീട്. റിസ്‌വാനുമായി ട്രെയിൻ കുറച്ചുദൂരം മുന്നോട്ടു പോയി. സംഭവസ്ഥലത്ത് വച്ചു തന്നെ റിസ്‌വാൻ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അത്താണി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
Post a Comment