(www.kl14onlinenews.com)
(07-Sep -2022)
ബംഗളൂരു: റിച്ച്മോണ്ട് ടൗണിലെ മലയാളി സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം. ഫാമിലി സൂപ്പർ മാർട്ടിൽ ചൊവ്വാഴ്ച രാത്രി 1.45 ഓടെയാണ് സംഭവം. രക്ഷാപ്രവർത്തനം വൈകിയതോടെ കടയിൽ മുഴുവൻ തീ ആളിപ്പടർന്നു. ഏകദേശം മൂന്നുകോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അൾസൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെയും രക്ഷാപ്രവർത്തനം തുടരുകയാണ്. ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
ചൊവ്വാഴ്ച രാത്രി ചെറിയതോതിൽ കടയിൽ തീ ശ്രദ്ധയിൽപെട്ടയുടനെ സമീപവാസികൾ കെട്ടിടയുടമയെയും അഗ്നിരക്ഷാ സേനയെയയും വിവരമറിയിച്ചിരുന്നു. എന്നാൽ, അഗ്നിരക്ഷആ സേന ഒരു മണിക്കൂർ കഴിഞ്ഞാണ് എത്തിയത്. അപ്പോഴേക്കും കടയെ തീ വിഴുങ്ങിയിരുന്നു. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി അൻവറും പാർട്ണർമാരും ചേർന്ന് നടത്തുന്നതാണ് ഫാമിലി സൂപ്പർ മാർട്ട്.
Post a Comment