കേരള സ്റ്റേറ്റ് കുക്കിംഗ്‌ വർക്കേഴ്സ് യൂണിയൻ കമ്മിറ്റി മുതിർന്ന പാചക തൊഴിലാളികളെ ആദരിച്ചു

(www.kl14onlinenews.com)
(07-Sep -2022)

കേരള സ്റ്റേറ്റ് കുക്കിംഗ്‌ വർക്കേഴ്സ് യൂണിയൻ കമ്മിറ്റി മുതിർന്ന പാചക തൊഴിലാളികളെ ആദരിച്ചു
കാസർകോട്: കേരള സ്റ്റേറ്റ് കുക്കിംഗ്‌ വർക്കേഴ്സ് യൂണിയൻ കാസറഗോഡ് മണ്ഡലം കമ്മിറ്റി രൂപീകരണവും, സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും, മഞ്ചേശ്വരം -കാസറഗോഡ് മണ്ഡലത്തിൽ നിന്നുള്ള 30മുതിർന്ന പാചക തൊഴിലാളികളെ ആദരിക്കൽ,എസ് എസ് ൽ സി -പ്ലസ് 2പരീക്ഷയിലെ വിജയികളെ അനുമോദിക്കൽ,ഓണസദ്യ, ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടി കൾ,വിവിധ സമ്മാനങ്ങൾക്കുള്ള നറുക്കെടുപ്പ് തുടങ്ങിയ പരിപാടികൾ സെപ്റ്റംബർ 6ന് ചെർക്കള ഐ മാക്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

പ്രഥമ ജില്ല പ്രസിഡന്റ്‌ അഷറഫ് കോട്ടക്കണ്ണി പതാക ഉയർത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ്‌ സൈനുദ്ധീൻ പടന്നക്കാടിന്റ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ്‌ ഹാരിസ് കൊട്ടാരം ഉൽഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി പയ്യന്നൂർ മുഖ്യ പ്രഭാഷണം നടത്ത
സംസ്ഥാന ട്രഷറർ രാജേഷ് അപ്പാട്ട്,കണ്ണൂർ ജില്ല സെക്രട്ടറി വി സി ഹനീഫഎന്നിവർ സംസാരിച്ചു.എം ൽ എ മാരായ എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്‌ എന്നിവർക്ക് മണ്ഡലം കമ്മിറ്റി യുടെ സ്നേഹ ഉപഹാരം സംസ്ഥാന പ്രസിഡന്റ്‌ഹാരിസ് കൊട്ടാരം നൽകി ആദരിച്ചു. സംസ്ഥാന ഭാരവാഹികളെയും മുതിർന്ന പാചക തൊഴിലാളി കളായ വാസു തായലങ്ങാടി അഷ്‌റഫ്‌ കോട്ടക്കണ്ണി, ഹമീദ് നെല്ലിക്കുന്ന്, കുഞ്ഞാമു ഹാജി ചെർക്കളം, നൗഷാദ്ആലപ്പി ചെർക്കളം, മുഹമ്മദ്‌ സുള്ള്യ, അബൂബക്കർ പൈക്ക, അബ്ദുൽ റഹ്മാൻ ചന്ദ്രംപാറ,യുസുഫ് ചൂരിപള്ളം, ഉമ്മർ അർളടുക്ക, മുഹമ്മദ്‌ കാടമന അബ്ദുള്ള പിലാങ്കട്ട, അബ്ദുല്ല പൊവ്വൽ, അബ്ദുൽ റസാഖ് പൊടിപള്ളം, അബ്ദുൽ റസാഖ് റഹ്മാനിയ നഗർ, ഹമീദ് ആദൂർ, മൊയ്‌ദു താജ് കുമ്പള, ഇബ്രാഹിം നീർച്ചാൽ,ഹമീദ് കുമ്പള, അഹ്‌മദ്‌ ആരിക്കാടി, ഹമീദ് ഹാജി ഉപ്പള, ആലമ്പാടി മുഹമ്മദ്‌ ബാലടുക്ക ഇബ്രാഹിം തളിപ്പറമ്പ്, അബൂബക്കർ തളിപ്പറമ്പ്.ജില്ല ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ വിനോദ് കുമാർ കെ, ബഫെ &സപ്ലൈ വർക്കേഴ്സ് യൂണിയൻ ജില്ല പ്രസിഡെന്റും ടീം ട്രി അങ്കിൾ ഡയറക്ടറുമായ ജാസർ പൊവ്വലിനെയും പൊതു പ്രവർത്തന രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന താജുദ്ധീൻ നെല്ലിക്കുന്ന് എന്നിവരെ എം ൽ എ മാരായ എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്‌ എന്നിവർ ആദരിച്ചു.എസ് എസ് ൽ സി -പ്ലസ് ടു പരീക്ഷയിൽ വിജയിച്ച പാചക തൊഴിലാളി മക്കളെ അനുമോദിക്കൽ, ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും, സഹായ നിധി നറുക്കെടുപ്പും നടത്തി.ബഷീർ വെറ്റുമ്മൽ, അസിസ് ധർമ്മടം, അബ്ദുൽ റസാഖ് ഉക്കു ധർമ്മടം, കുഞ്ഞി അഹ്‌മദ്‌ കൈതക്കാട്, സാദിഖ് നെല്ലിക്കുന്ന്, മുനീർ ബംബ്രാന, ഹമീദ് കുമ്പള, ഇബ്രാഹിം നീർച്ചാൽ, ജാസർ പൊവ്വൽ, എന്നിവർ സംസാരിച്ചു. സലാം കുമ്പള സ്വാഗതവും താജുദ്ധീൻ നെല്ലിക്കുന്ന് നന്ദി പറഞ്ഞു,

Post a Comment

Previous Post Next Post