ജില്ലയിലെ ആരോഗ്യരംഗത്തെ ശോചനീയാവസ്ഥ; സെക്രട്ടറിയേറ്റ് നിരാഹാര സമരം ഒക്ടോബർ രണ്ടിന് തുടങ്ങും:ദയാബായ്

(www.kl14onlinenews.com)
(16-Sep -2022)

ജില്ലയിലെ ആരോഗ്യരംഗത്തെ ശോചനീയാവസ്ഥ;
സെക്രട്ടറിയേറ്റ് നിരാഹാര സമരം ഒക്ടോബർ രണ്ടിന്
തുടങ്ങും:ദയാബായ്
കാസർകോട് :
ജില്ലയുടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവശ്യമായ നിർദ്ദേശങ്ങൾ വെച്ചു കൊണ്ട് ഒക്ടോബർ രണ്ടു മുതൽ ദയാബായി സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാര സമരമാരംഭിക്കും.

പേരറിയാത്ത വൈദ്യശാസ്ത്രത്തിന് കണ്ടെത്താൻ പ്രയാസപ്പെടുന്ന രോഗങ്ങളുമായി ഇപ്പോഴും കുഞ്ഞുങ്ങൾ പിറക്കുന്നു.

എവിടെയാണ് ചികിത്സ നടത്തേണ്ടതെന്ന് ബോദ്ധ്യമില്ലാത്ത വലിയൊരു വിഭാഗത്തെ കാസർകോട് കാണാൻ കഴിയും.
നല്ല ചികിത്സ കിട്ടു കയെന്നത് അവരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

നിരവധി തവണ സർക്കാറിന്റെ മുമ്പിൽ നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും ഫലമുണ്ടായതായി കാണുന്നില്ല. നിസ്സഹായരായ അമ്മമാർ സമരം നടത്തി. എന്നിട്ടും ആരോഗ്യ മേഖലയിൽ പറയത്തക്ക പുരോഗതി ഉണ്ടായിട്ടില്ല.

കേരള സർക്കാർ ഇതിനായി അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ.

1. കേരള സർക്കാർ കേന്ദ്രത്തിനു നൽകിയ എയിംസ് പ്രൊപ്പൊസലിൽ കാസർകോട് ജില്ലയുടെ പേരും ഉൾപ്പെടുത്തുക. (കോഴിക്കോട്, കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് നിലവിലുള്ളത് .)

എൻഡോസൾഫാൻ മൂലമുണ്ടാക്കുന്ന രോഗങ്ങളെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകാൻ പഠനവും ഗവേഷണവും നടത്താവുന്ന ആരോഗ്യ സംവിധാനങ്ങൾ നിർബ്ബന്ധമാണ്.

2. ഉക്കിനടുക്ക മെഡിക്കൽ കോളേജ് (2013 തറക്കില്ലിട്ട മെഡിക്കൽ കോളേജ് പത്തു വർഷമാകുമ്പോഴും അക്കാദമിക്ക് ബ്ലോക്ക് മാത്രമാണ് പൂർത്തിയാക്കിയത് ), ജില്ലാ ആശുപത്രി, ജനറൽ ഹോസ്പിറ്റൽ, ടാറ്റ ആശുപത്രി, അമ്മയും കുഞ്ഞും ആശുപത്രി ---
ഇവിടങ്ങളിൽ വിദദ്ധ ചികിത്സാ സംവിധാനങ്ങൾ ഒരുക്കുക.

ജില്ലയിലെവിടെയും വിദഗ്ധ ചികിത്സ ലഭിക്കാനുള്ള സംവിധാനമില്ല. തലവേദന വന്നാൽ പോലും മംഗലാപുരം മെഡിക്കൽ സിറ്റിയെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടാണ് കാസർകോട്ക്കാർകുള്ള
അതിർത്തികൾ അടഞ്ഞാൽ അതൊക്കെ നഷ്ടമാകുന്നു.
കൊറോണ സമയത്ത് അതിരുകൾക്ക് താഴ് വീണപ്പോൾ ഇരുപതിലധികം പേർ ചികിത്സ കിട്ടാതെ വഴിയിൽ വെച്ച് മരണപ്പെടാനിടയായി. ഇനിയുമിത് ആവർത്തിക്കാനിട വരരുത് .

പ്രധാനപ്പെട്ട അഞ്ച് ചികിത്സാ കേന്ദ്രങ്ങളിലും വിദഗ്ധ ചികിത്സ ലഭിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കണം.

ടാറ്റ ആശുപത്രി ന്യൂറോളജി കേന്ദ്രമാക്കണം. എൻഡോസൾഫാൻ ദുരിതബാധിതരിൽ ന്യൂറോ സംബന്ധമായ രോഗങ്ങളണാധികവും.

3. മുഴുവൻ ഗ്രാമ പഞ്ചായത്ത്, നഗരസഭകളിലും ദിന പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക.
മാനസിക വെല്ലുവിളി നേരിടുന്നവർക്കും , കിടപ്പിലായവർക്കും പകൽ നേരം സംരക്ഷണവും പരിചരണവും നൽകാനാവശ്യമായ കേന്ദ്രങ്ങൾ ആവശ്യമാണ്.
അങ്ങിനെയൊരു സംവിധാനം ഇല്ലാതെ പോയതു കൊണ്ടാണ് ഒരമ്മയ്ക്ക് മകളെ കൊന്ന് ആത്മഹത്യ ചെയ്യേണ്ടി വന്നത്.

4. എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കൽ ക്യാമ്പ് അടിയന്തിരമായി സംഘടിപ്പിക്കുക.

വർഷത്തിലൊരിക്കൽ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന സർക്കാർ തീരുമാനം പാലിക്കുന്നില്ല.
2017 ലാണ് അവസാനമായി ക്യാമ്പ് നടന്നത്.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. അടിയന്തിരമായി മെഡിക്കൽ ക്യാമ്പ് നടത്തണം.

ആരോഗ്യത്തോടെ ജീവിക്കാനാവശ്യമായ സംവിധാനങ്ങളൊരുക്കുക എന്നത് ഭരണഘടനാപരമാണ്.
അത് നിറവേറ്റാൻ സർക്കാർ തയ്യാറാവണം.പത്ര സമ്മേളനത്തിൽ
ദയാബായിയുടെ കൂടെ ദയാബായി നിരാഹാര സമര സംഘാടക സമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞി കൃഷ്ണൻ. ജനറൽ കൺവീനർ
കരീം ചൗക്കി. ബാരവാഹികളായ
സുബൈർ പടുപ്പ്. ഷാഫി കല്ലുവളപ്പ്
ഹമീദ് ചേരങ്കൈ
മുനീർ ആറങ്ങാടി
താജുദ്ദീൻ പടിഞ്ഞാർ സംബന്ധിച്ചു.

Post a Comment

Previous Post Next Post