തെരുവുനായ്ക്കളുടെ ശല്യം: വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി

(www.kl14onlinenews.com)
(16-Sep -2022)

തെരുവുനായ്ക്കളുടെ ശല്യം: വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി
കാസർകോട്: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ
സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കാസര്‍ഗോഡ് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറാണ് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് തോക്കുമായി അകമ്പടി പോയത്.

തോക്കേന്തിയ രക്ഷിതാവിനൊപ്പം 13ഓളം വരുന്ന കുട്ടികള്‍ നടന്നു പോകുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലാണ് പ്രചരിച്ചത്. ഏതെങ്കിലും നായ്ക്കള്‍ ഓടിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി സമീര്‍ രംഗത്തെത്തി. എയര്‍ ഗണ്‍ ആണ് കൈവശമുള്ളതെന്നും നായ്ക്കളെ വെടിവെച്ചിട്ടില്ലെന്നും സമീര്‍ പറഞ്ഞു.

Post a Comment

Previous Post Next Post