യുഡിഎഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

(www.kl14onlinenews.com)
(16-Sep -2022)

യുഡിഎഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
ഉളിയത്തടുക്ക: മധൂർ പഞ്ചായത്തിന്റെ സ്വജനപക്ഷപാതത്തിനും ദുർഭരണത്തിനും വികസന വിരുദ്ധ നിലപാടിനുമെതിരേ യുഡിഎഫ് മധൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
കെപിസിസി അംഗം കെ. നീലകണ്ഠൻ മാർച്ച് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ എം.രാജീവൻ നമ്പ്യാർ അദ്ധ്യക്ഷം വഹിച്ചു. മുസ്ലീം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.കാസർകോട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.അബ്ദുള്ള കുഞ്ഞി ചെർക്കള, കാസർകോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഖാലിദ്, ഡിസിസി നിർവ്വാഹക സമിതി അംഗങ്ങളായ അർജുൻ തായലങ്ങാടി, കെ വി ദാമോധരൻ, യുഡിഎഫ് നേതാക്കളായ പി അബ്ദുൾ റഹിമാൻ ഹാജി പട്ട്ള, മഹമൂദ് വട്ടയക്കാട്, മുത്തലിബ് പാറക്കട്ട, ജാസ്മിൻ കബീർ, ജമീല അഹമ്മദ്, കുസുമം ചേനക്കോട്, എം എ മജീദ്, യു ബഷീർ, ബി എ അബ്ദുള്ള, അബ്ദുൾ സമദ് എ, ഹബീബ് ചെട്ടുംകുഴി, അമ്പിളി ഇ, ഹനീഫ് അറന്തോട്, ജയരാജൻ കെ പി, ഹാരിസ് എസ്പി നഗർ, യു എ അലി, ഹനീഫ് ചൂരി, ഗോപാലകൃഷ്ണ പി, കെ.ചന്തുകുട്ടി, കലന്തർ ഷാഫി, ശിയാബ് പാറക്കട്ട, കുന്നിൽ സലാം ഹാജി, എഎംഎ ഹമീദ് എന്നിവർ സംസാരിച്ചു.
യുഡിഎഫ് പഞ്ചായത്ത് ജനറൽ കൺവീനർ ഹാരിസ് ചൂരി സ്വാഗതവും വർക്കിംഗ് ചെയർമാൻ മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post