'അൽഫലാഹ് ഗ്രൂപ്പിന്റെ' പുതിയ സംരംഭമായ ഓൺലൈൻ പർച്ചേസിന് ബാംഗ്ലൂരിൽ തുടക്കം കുറിച്ചു

(www.kl14onlinenews.com)
(20-Sep -2022)

'അൽഫലാഹ് ഗ്രൂപ്പിന്റെ' പുതിയ സംരംഭമായ ഓൺലൈൻ പർച്ചേസിന് ബാംഗ്ലൂരിൽ തുടക്കം കുറിച്ചു
ബാംഗളൂർ: ഇന്ത്യക്കകത്തും പുറത്തുമായി ബിസിനസ് വാണിജ്യ രംഗത്ത് അൽഫലാഹ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ഹിയാത്ത് ഡോട്ട് കോം "ഓൺലൈൻ പർച്ചേസ്" ചെയ്യുന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ഔട്ട്‌ലെറ്റുകളിൽ നിന്നും വ്യത്യസ്തങ്ങളായ വാണിജ്യ സംരംഭങ്ങൾ പർച്ചേസ് ചെയ്യുന്ന ഓൺലൈൻ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ബാംഗ്ലൂർ ക്യാപിറ്റൽ ഹോട്ടലിൽ വച്ച് നടന്നു. കർണാടക ആഭ്യന്തര മന്ത്രി ശ്രീ ഹരക് ജാനെന്ദ്ര ഉദ്ഘാടനം നിർവഹിച്ചു.

ബി ബി എം പി ചീഫ് ഇഞ്ചിനിയർ എൽ പരമേശ്വർ, കർണാടക കനറാ ബാങ്ക് ഡി ജി എം അലക്സാണ്ടർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു. HIYATH CHRONICLES Private Limited ന്റെ www.hiyath.com ൽ 40 ഓളം ബ്രാൻഡുകളുടെ 4000ത്തിൽ അധികം മോഡലുകൾ തുടക്കത്തിൽ ലഭ്യമാകും. 2025 ഓടെ അൻപതോളം ഔട്ട്ലേറ്റുകൾ ഇന്ത്യയിൽ തുടങ്ങുമെന്നും മാനേജിങ് ഡയരക്ട് മാരായ യുസഫ് സുബ്ബയകട്ട, സന്തോഷ് ബെല്ലെക്കര എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post